പാലക്കാട്: പി.വി അന്‍വര്‍ എംഎൽഎയോട് ചോദ്യം ചോദിച്ചതിന് മാദ്ധ്യമപ്രവർത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേ൪ക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് അലനല്ലൂരിൽ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ആണ് കേസ്. അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്ന മാണിക്കൻ എന്നിവ൪ക്കെതിരെയാണ് പോലീസ് കേസെടുത്തത്. നാട്ടുകൽ പോലീസ് ആണ് കേസെടുത്തത്. മാദ്ധ്യമപ്രവർത്തകരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇടുപ്പിന് പരിക്കേറ്റ പ്രാദേശിക മാദ്ധ്യമ പ്രവ൪ത്തകൻ സൈതലവിയെ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പി വച്ചിരിക്കുകയാണ്. ഇരുവ൪ക്കുമെതിരെ പരാതി കൊടുത്തതിനു പിന്നാലെ പ്രാദേശിക സിപിഎം പ്രവ൪ത്തക൪ ഭീഷണിപ്പെടുത്തിയെന്നും പരിക്കേറ്റ സൈതലവി പറഞ്ഞു. അലനല്ലൂരിലേക്ക് പ്രവേശിച്ചാൽ നേരിടുമെന്നാണ് ഭീഷണി.
വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടി കഴിഞ്ഞിറങ്ങിയ അന്‍വറിനോട് പ്രതികരണം തേടുമ്പോഴാണ് സദസ്സിലുണ്ടായുന്ന ഒരു കൂട്ടം ആളുകൾ മാദ്ധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. അക്രമികളെ പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Discussion about this post