അവതാരകയായി വന്ന് മലയാളികള്‍ക്ക് എല്ലാം പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരേ സമയം ഒരുപാട് വിമര്‍ശനങ്ങളും കയ്യടികളും രഞ്ജിനി നേടിയിട്ടുണ്ട്. മംഗ്ലീഷ് രീതിയില്‍ സംസാരിക്കുന്ന രഞ്ജിനി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ജീവിതരീതി അക്കാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് രഞ്ജിനി.
‘ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ട് വളര്‍ന്നൊരു കുട്ടിയാണ് ഞാന്‍. സ്റ്റാര്‍ സിംഗറില്‍ വന്നപ്പോഴാണെങ്കിലും എന്റെ ഇംഗ്ലീഷ് ആണെങ്കിലും എന്റെ കെട്ടിപ്പിടുത്തവും വസ്ത്രധാരണവും ഞാന്‍ പാര്‍ട്ടി നടത്തുന്നതും കുടിയ്ക്കുന്നതുമൊക്കെ ഭയങ്കര നെഗറ്റീവായിട്ടാണ് ആ സമയത്ത് ആള്‍ക്കാര്‍ കണ്ടിരുന്നത്. എന്റെ ജോലി ഞാന്‍ മര്യാദയ്ക്ക് ചെയ്യും എന്നൊരു പരിഗണന മാത്രമേ എനിക്ക് ലഭിച്ചിരുന്നുള്ളു’- രഞ്ജിനി പറഞ്ഞു.
തന്റെ ജീവിതരീതി എന്താണെന്ന് ഒരുപക്ഷേ, ഇന്നത്തെ തലമുറയ്ക്ക് മനസിലാകുമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ഈ ജീവിതം എന്താണെന്ന് മനസിലായത് കൊണ്ടാണ് ഇന്നത്തെ പലര്‍ക്കും തന്നെ മനസിലാക്കാന്‍ സാധിച്ചത്. ഒരു പ്രായം കഴിയുമ്പോള്‍ നമ്മള്‍ സ്വന്തമായി കാശുണ്ടാക്കുകയും വീടുണ്ടാക്കുകയും കാര്‍ വാങ്ങിക്കുകയും ലോകം കാണുമ്പോഴും അത് നമുക്ക് തരുന്ന ആത്മവിശ്വാസം ഉണ്ട്. ഒരു സ്വതന്ത്ര്യമുണ്ട്. സ്വതന്ത്ര്യമെന്ന വാക്കിന് വലിയ ശക്തിയാണ് എന്നും രഞ്ജിനി വ്യക്തമാക്കി.
ചെറിയ പ്രായത്തില്‍ തന്നെ താൻ അത് നേടിയെടുത്തു. യുവതലമുറയ്ക്ക് തന്നെ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും. അന്ന് ഞാന്‍ രഞ്ജിനിയെ തെറി വിളിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങളെ മനസിലാക്കുന്നുവെന്ന് ചിലര്‍ പറയാറുണ്ട്. അതിന് ബിഗ് ബോസ് എന്നെ കുറേ സഹായിച്ചിട്ടുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
Discussion about this post