മുംബൈ: ചലച്ചിത്ര അവാർഡ് നിശയുടെ വേദിയിൽ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ ഷൈൻ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഹേമയോട് പോയി ചോദിയ്ക്ക് എന്ന് നടൻ പറഞ്ഞു. ഐഐഎഫ്‌ഐ അവാർഡ് നിശയിൽ വച്ചായിരുന്നു നടൻ മാദ്ധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചത്.
തെലുങ്ക് വിഭാഗത്തിൽ നിന്നും മികച്ച വില്ലൻ കഥാപാത്രത്തിനുള്ള പുരസ്‌കാരം ആയിരുന്നു ഷൈനിന് ലഭിച്ചത്. ദസറ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയിരുന്നു പുരസ്‌കാരം. പരിപാടിയുടെ ഗ്രീൻ കാർപെറ്റിൽ വച്ചായിരുന്നു മാദ്ധ്യമങ്ങൾ നടനോട് ചോദ്യങ്ങൾ ചോദിച്ചത്.
നിങ്ങൾ മലയാളത്തിലെ പ്രമുഖ നടൻ ആണല്ലോ എന്നും മലയാള സിനിമയിലെ നിലവിലെ സാഹചര്യം എങ്ങനെ ആണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് അഭിപ്രായം എന്നെല്ലാമായിരുന്നു ഷൈൻ ടോം ചാക്കോയ്ക്ക് നേരെ ഉയർന്ന ചോദ്യം. ഹേമ കമ്മിറ്റി റിപ്പോർട്ടോ?, അതിനെക്കുറിച്ച് ഹേമയോട് തന്നെ ചോദിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഈ ചോദ്യങ്ങൾക്ക് ഷൈൻ ടോം ചാക്കോ മറുപടി നൽകാൻ ആരംഭിച്ചത്. എന്തിനാണ് ഇവിടെ വച്ച് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. ഹേമ കമ്മിറ്റിയെക്കുറിച്ച് പഠിക്കാനാണോ ഇവിടെ വന്നത്. ഇതിനെക്കുറിച്ച് ഒരക്ഷരം പോലും താൻ സംസാരിക്കില്ല. ഇവിടം അതിനുള്ള വേദിയല്ലെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.
Discussion about this post