ബീജിംഗ്: തന്റെ അരുമയായ നായയെ വിഷം നൽകി കൊന്നുകളഞ്ഞയാളെ ജയിലിലാക്കാൻ നിയമം പഠിച്ച് യുവതി. ചൈനയിലാണ് സംഭവം. ബെയ്ജിംഗിൽ നിന്നുള്ള ലീ യിഹാ എന്ന യുവതിയാണ് തന്റെ വളർത്തുനായയെ കൊന്നയാളോട് പ്രതികാരം ചെയ്യാനായി 700 ദിവസം കൊണ്ട് നിയമപഠനം പൂർത്തിയാക്കിയത്.
വൈറ്റ് വെസ്റ്റ് ഹൈലാൻഡ് ഇനത്തിൽപ്പെട്ടതായിരുന്നു ലീ യിഹായുടെ നായ പാപ്പി. ഇവരുടെ വീട്ടിലെ അരുമയായ നായയെ 2022 സെപ്തംബർ 14 നാണ് കൊന്നത്.
വിഷബാധയേറ്റെന്ന് മനസിലായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴ് മണിക്കൂറോളം വേദനകൊണ്ട് പുളഞ്ഞ് നായക്കുട്ടി ചത്ത് പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ 65 കാരനാണ് മൃഗങ്ങൾക്ക് വിഷബാധയേൽപ്പിച്ചതെന്ന് കണ്ടെത്തി.
തന്റെ വാഹനത്തിൽ മൂത്രമൊഴിച്ച നായ്ക്കളോടുള്ള പ്രതികാരമായാണ് താൻ വിഷം നിറച്ച കോഴിയിറച്ചി മൃഗങ്ങൾക്ക് കൊടുത്തത് എന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ചൈനയിൽ, ഒരു വിഷബാധമൂലം 200,000 യുവാനിൽ കൂടുതൽ നാശനഷ്ടമുണ്ടായാൽ, കുറ്റവാളിക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. എന്നാൽ, ഇരയായ വളർത്തുമൃഗങ്ങളുടെ മൂല്യം വിലയിരുത്തുന്നതിലെ ബുദ്ധിമുട്ട് കാരണം പ്രതിയുടെ വിചാരണ ഇപ്പോഴും തുടരുകയാണ്. ഒരു വളർത്തുമൃഗത്തിന്റെ മൂല്യം പണത്തിന്റെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയില്ലെന്നും ഴാങ്ങിനെ ജയിലിലടക്കണമെന്നും ആണ് ലീ ആവശ്യപ്പെടുന്നത്.
Discussion about this post