ലെബനനിലെ പേജർ സ്‌ഫോടത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്ന നേർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിനെതിരെ അന്താരാഷട്ര വാറണ്ടുമായി നോർവെ പോലീസ് . ബൾഗേറിയ ആസ്ഥാനമായുള്ള സ്ഥാപനമാണ് ജോസിനെതിരെ നോർവേ അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ റിൻസൺ ജോസിനെ കാണാതാവുകയായിരുന്നു. സെപ്റ്റംബർ 25 നാണ് ഓസ്ലോ പോലീസിന് റിൻസൺ ജോസിനെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിച്ചത്. പരാതിയെ തുടർന്നാണ് അന്താരാഷ്ട്ര വാറൻറ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് നോർവേ പോലീസ് പറഞ്ഞു. ലെബനനിൽ സ്‌ഫോടനം ഉണ്ടായ രാത്രിയാണ് റിൻസൺ നോർവേയിലെ ഓസോയിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. മുൻകുട്ടി നിശ്ചയിച്ച യാത്രയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് റിൻസൺ ബോസ്റ്റണിലേക്ക് പോയത്. എന്നാൽ പീന്നിട് റിൻസണിനെ കുറിച്ച് ഒരു വിവരവും ഇല്ലാതാവുകയായിരുന്നു. പിന്നീട് റിൻസണിനെ കാണാനില്ല എന്ന് പറഞ്ഞ് നോർവേയിൽ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം പോലീസിനെ അറിയിക്കുകയായിരുന്നു.
ഒരു ബൾഗേറിയൻ ഷെൽ കമ്പനിയുടെ ഉടമയായ റിൻസൺ. ഇടനിലക്കാരനായ ക്രിസ്റ്റ്യാന ആർസിഡിയാക്കോണോ-ബാർസണിക്ക് പേജറുകൾ ലഭിക്കുന്നതിനുള്ള മൊസാദ് ആസൂത്രിത ഇടപാടിന്റെ ഭാഗമായി 1.3 മില്യൺ പൗണ്ട് നൽകിയതായാണ് റിപ്പോർട്ട്. റിൻസൺ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ ഒരു റെസിഡൻഷ്യൽ വിലാസത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്.
വയനാടുകാരനാണ് റിൻസൺ. എം.ബി.എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് നോർവേയിലേക്ക് പോയത്. കെയർടേക്കർ വിസയിൽ നോർവേയിൽ എത്തിയ റിൻസൺ പിന്നീട് ബിസിനസ് സംരഭങ്ങൾ ആരംഭിക്കുകയായിരുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘം ഹിസ്ബുള്ള പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് 30 പേരാണ് കൊല്ലപ്പെട്ടു. തായ് വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽ നിന്ന് വാങ്ങിയ പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഈ പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ റിൻസൺന്റെ കമ്പനിയാണ് പേജറുകൾ വിതരണം ചെയ്തതെന്ന വാർത്ത പുറത്തുവന്നിരുന്നു.













Discussion about this post