കണ്ണൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോലീസ് കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂർ തള്ളിപ്പറമ്പിലാണ് സംഭവം.
തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ് എന്നിവരാണ് പ്രതികൾ. ഇതിൽ സി രമേശനെ പോലീസ് അറസ്റ്റ് ചെയ്തു. അനീഷിനെ അന്വേഷിച്ചു വരികയാണ് എന്ന് പോലീസ് അറിയിച്ചു .
കഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളത്തിന് അടുത്ത് ചിറനല്ലൂരിൽ ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിൻ ഫ്രാൻസിനെയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.
Discussion about this post