കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ വീണ്ടും പ്രതിഷേധിക്കുന്നത്.
സെപ്റ്റംബർ 21 ന് ആർജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് 42 ദിവസം ജൂനിയർ ഡോക്ടർമാർ പ്രതിഷേധത്തിലായിരുന്നു. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ചകൾ നടത്തിയിരുന്നു. അതിൽ സർക്കാർ ഉന്നയിച്ചിരുന്നത് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും എന്നായിരുന്നു. എന്നാൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു .
ഇത്രയും ഭയാനകമായ അന്തരീക്ഷത്തിലാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. സാഗർ ദത്ത മെഡിക്കൽ കോളേജിൽ രോഗി മരിച്ചതിനെ തുടർന്ന് വനിതാ ജൂനിയർ ഡോക്ടർക്കും നഴ്സിനും കഴിഞ്ഞ ദിവസം ബന്ധുക്കളുടെ മർദ്ദനമേറ്റിരുന്നു. ഇപ്പോഴും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കിയിട്ടില്ലെന്നും, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ജൂനിയർ ഡോക്ടർമാരുടെ സംഘടന ആരോപിച്ചു.
സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ പിരിച്ചുവിടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ആശുപത്രിയിലെ ‘രോഗി കല്യാൺ കമ്മിറ്റി’ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയിരുന്നത്. എന്നാൽ പറഞ്ഞത് പോലെ നടന്നില്ല എന്നും അവർ ആരോപിച്ചു .
‘ഞങ്ങൾ ജോലിക്ക് തിരികെ കയറിയിട്ട് പത്ത് ദിവസമായി. പക്ഷേ സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ഇതിൽ ഒരു പുരോഗതിയും ഞങ്ങൾ കാണുന്നില്ല. സർക്കാർ നടത്തുന്ന ആശുപത്രികളിൽ ഞങ്ങൾക്ക് ഭയം ഇല്ലാത്ത ജോലിസ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിൽ, ഞങ്ങൾ പൂർണ്ണമായും പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ ഇന്ന് മുതൽ ജോലി നിർത്തിവയ്ക്കുന്നു എന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
Discussion about this post