കോഴിക്കോട്: മുഖ്യമന്ത്രി ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖം വിവാദമാകുന്നതിനിടെ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അഭിമുഖത്തിന്റെ പേരിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടണം എന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ് ഇതിന് പിന്നിലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫിന്റെ സ്ലീപ്പിംഗ് പാർട്ണറായി പ്രവർത്തിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. അവരാണ് പല പ്രചാരണങ്ങളും കൊണ്ട് വരുന്നത്. കേരളത്തിൽ കഴിഞ്ഞ എട്ട് വർഷമായി പ്രതിപക്ഷത്തിരിക്കുന്നവരാണ് അജണ്ട തയ്യറാക്കുന്നത്. യുഡിഎഫ് – ജമാ അത്തെ ഇസ്ലാമി – കനഗോലു സഖ്യം ന്യൂനപക്ഷ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ്. ബിജെപി വിരുദ്ധ മനസുകളിൽ പിണറായി വിജയനെ ന്യുനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പിണറായിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശങ്ങൾക്കെതിരെ നിലമ്പൂർ എംഎൽഎ പിവി അൻവർ രംഗത്തെത്തിയിരുന്നു. മാറുന്ന പിണറായിയുടെ മുഖമാണ് കണ്ടത്. എന്തുകൊണ്ട് മലയാളപത്രങ്ങൾക്ക് നൽകാതെ ഹിന്ദുപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകി? മലപ്പുറം ക്രിമിനലുകളുടെ നാടെന്ന സന്ദേശം ഡൽഹിയിലെത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുസ്ലീംവിരോധം പരസ്യമായി പറയുകയായിരുന്നുവെന്നും അൻവർ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post