ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. വീട്ടിലെ ഏറ്റവും കൂടുതൽ അഴുക്ക് പിടിക്കുന്ന സ്ഥലവും ഫ്രിഡ്ജ് തന്നെയായിരിക്കും. ആഹാരസാധനങ്ങളും പച്ചക്കറികളും പഴങ്ങളും കൊണ്ട് വച്ച് കറ പിടിക്കുന്ന ഫ്രിഡ്ജ് വൃത്തിയാക്കുക എന്നതായിരിക്കും ഏറ്റവും വലിയ പണി.
:ഫ്രിഡ്ജ് വൃത്തിയാകുന്നതിനൊപ്പം ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് എളുപ്പത്തില്‍ പരിഹാരം കാണാം. ഇതിനായി വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി.
ഫ്രിഡ്ജിലെ കറ കളയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നാരങ്ങ. അസിഡിറ്റി അടങ്ങിയ നാരങ്ങ എത്ര വലിയ കറയും ഇല്ലാതാക്കും. ഇതിനൊപ്പം നല്ല സുഗന്ധം നൽകുകയും ചെയ്യുന്നു. ഒരു നാരങ്ങ പകുതിയായി മുറിച്ച് കറയിൽ നേരിട്ട് തേച്ച് കുറച്ച് മിനിറ്റ് അത് അങ്ങനെ തന്നെ വച്ച ശേഷം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടക്കുക. ഇത് ഫ്രിഡ്‌ജിലെ എത്ര കടുത്ത കറയും അകറ്റും.
മിക്ക വീടുകളിലും കാണുന്ന ബേക്കിംഗ് സോഡ നല്ല ഒരു ക്ലിനറാണ്. ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇത് ഫ്രിഡ്ജിൽ കറയുള്ള ഭാഗത്ത് പുരട്ടി മൃദുവായി സ്ക്രബ് ചെയ്യണം. ശേഷം വെളളം ഉപയോഗിച്ച് കഴുകികളയാം. ഫ്രിഡ്ജിന് തിളക്കം നൽകാനും ഇത് സഹായിക്കുന്നു.
ഫ്രിഡ്ജിലെ കറ മാറ്റി ദുർഗന്ധം അകറ്റാൻ ഏറ്റവും നല്ലോരു മാര്‍ഗ്ഗമാണ് വിനാഗിരി. ഒരു സ്പ്രേ ബോട്ടിലിൽ വിനാഗിരിയും വെളവും തുല്യ അളവിൽ ചേര്‍ത്തു ഇത് കറയിൽ തളിക്കണം. 10 മിനിറ്റ് കഴിഞ്ഞു ഇത് തുടച്ച് കളയാം. ബേക്കിംഗ് സോഡയുടെയും വിനാഗിരിയും ചേർത്ത് ഉപയോഗിക്കുന്നത് കടുത്ത അഴുക്കും കറയും ഇല്ലാതാക്കാൻ സഹായിക്കുന്നു.
Discussion about this post