എറണാകുളം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു. ഇരുവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. 16 വർഷത്തിന് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്നത്.
മഹേഷ് നാരായണന്റെ സംവിധാനത്തിൽ ആണ് പുതിയ സിനിമ ഒരുങ്ങുന്നത്. 80 കോടി ചിലവിലാണ് ഈ സിനിമ നിർമ്മിയ്ക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ഇതിന് പുറമേ ലണ്ടൻ, ശ്രീലങ്ക എന്നിവിടങ്ങളിലും ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്നുണ്ട്.
2008 ൽ പുറത്തിറങ്ങിയ ട്വിന്റി-20 എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്നത്. ഇതിന് ശേഷം പല സിനിമകളിലും ഇരുവരും ഒന്നിയ്ക്കുന്ന എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 1982 ലാണ് ആദ്യമായി സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിയ്ക്കുന്നത്. ഐവി ശശി സംവിധാനം ചെയ്ത പടയോട്ടം എന്ന സിനിമയിൽ ആയിരുന്നു ഇത്. സിനിമയിൽ മമ്മൂട്ടി മോഹൻലാലിന്റെ അച്ഛൻ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്.
Discussion about this post