വയനാട്: കൽപ്പറ്റയിൽ പ്രായപൂർത്തിയാക്ക കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വെള്ളമുണ്ട തേറ്റമല കന്നോത്ത്പറമ്പിൽ വീട്ടിൽ കെ.പി അഫ്‌സൽ ( 30) ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞ ദിവസമാണ് പോലീസിന് പരാതി ലഭിച്ചത്. ഇതിന് പിന്നാലെ പോലീസ് അഫ്‌സലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഏതാനും നാളുകളായി ഇയാൾ കുട്ടിയെ ഉപദ്രവിച്ചുവരികയാണെന്നാണ് വിവരം. പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
Discussion about this post