മലയാള സിനിമ ഉണ്ടാക്കിയത് തന്റെ അച്ഛനാണ് എന്ന് പറഞ്ഞിട്ടില്ലെന്ന് മാധവ് സുരേഷ്. തന്റെ ആദ്യ സിനിമയായ കുമ്മാട്ടിക്കളിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മാധവ് സുരേഷിന്റെ പ്രതികരണം.
‘സ്വയം പേരുണ്ടാക്കിയത് ഈ ഇൻഡസ്ട്രിയിൽ നിന്നാണെന്നാണ് പറഞ്ഞത്. അല്ലാതെ സുരേഷ് ഗോപി ഉണ്ടാക്കിയ ഇൻഡസ്ട്രി എന്നല്ല. അങ്ങനെ പറയുന്നവർ പൊട്ടത്തരമാണ് പറയുന്നത്. ആൾക്കാർക്ക് മനസിലായില്ലെങ്കിൽ എനിക്ക് ഒന്നും ചെയ്യാനില്ല. ഒന്ന് ശ്രദ്ധിച്ച് കേട്ട് നോക്കിയാൽ മതിയാകും. ഒരാളെ കുറ്റപ്പെടുത്താൻ വേണ്ടി മാത്രമായി ഒരാൾ പറയുന്നത് കേട്ടാൽ ഇങ്ങനെ ഓരോ കാര്യങ്ങൾ വായിച്ചു കൂട്ടാൻ പറ്റും. കൂടുതൽ കമന്റില്ല അതിൽ’- മാധവ് പറഞ്ഞു.
സിനിമ ഇറങ്ങുന്നതിന് മുമ്പാണെങ്കിലും സിനിമ ഇറങ്ങിയ ശേഷമാണെങ്കിലും, ഇനി സിനിമ ഇല്ലെങ്കിലും ആളുകൾ ഇങ്ങനെ സംസാരിക്കുന്നത് തന്നെ വേദനിപ്പിക്കാറില്ലെന്നും മാധവ് പറഞ്ഞു. സമയം ഇങ്ങനെ കളയാൻ അവർക്ക് താൽപര്യമുണ്ടെങ്കിൽ അവർ കളഞ്ഞോട്ടെ. തനിക്ക് അതിനുള്ള സമയമില്ലെന്നും മാധവ് കൂട്ടിച്ചേര്‍ത്തു.
Discussion about this post