ബെയ്‌റൂട്ട് : ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ അതിർത്തി ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്.
കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഇഗോസ് യൂണിറ്റിൽ നിന്നുള്ളവരാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. നേരത്തെ ഇതേ യൂണിറ്റിൽ നിന്നുള്ള ഓരാൾ മരിച്ചതായി സൈന്യം അറിയിച്ചിരുന്നു. ലബനനിലെ പോരാട്ടത്തിൽ ഇതുവരെ ആയിരത്തിലധികം ഇആളുകൾ കൊല്ലപ്പെട്ടതായി ലബനീസ് അധികൃതർ അറിയിച്ചു .
ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഇറാന് കനത്ത തിരിച്ചടി നൽകാൻ ഇസ്രയേൽ തയ്യാറെടുക്കുകയാണ്. ആക്രമണത്തിന് മറുപടി കൊടുക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post