തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനമാണ് നാളെ നടക്കാൻ പോകുന്നത്. രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ച് ആദ്യദിനത്തിൽ സമ്മേളനം പിരിയും.
എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം എഡിജിപിക്കും പി ശശിക്കും എതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് സഭ വേദിയാകും. കൂടാതെ തൃശൂർ പൂരം കലക്കൽ വിവാദവും പ്രതിപക്ഷ ആയുധമാക്കും. 9 ദിവസമാണ് സഭ നീണ്ടുനിൽക്കുക . സമ്മേളനം 18നാണ് അവസാനിക്കുക.
Discussion about this post