കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. മുയ്യം സ്വദേശി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.
ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ആത്മഹത്യയാണെന്ന് ആണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം അനീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
Discussion about this post