രൂപഭംഗിയുടെ അവസാന വാക്കായ ഒരു നടിയായിരുന്നു ശ്രീദേവി. സ്വ്‌നസുന്ദരി എന്ന് സംശയമേതും കൂടാതെ വിളിക്കാവുന്ന സ്ത്രീ സൗന്ദര്യം. കുഞ്ഞായിരിക്കുമ്പോൾ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ ഉൾപ്പെടെ പ്രേക്ഷകരുടെ മനം കവർന്ന അഭിനയത്രി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ എന്നിങ്ങനെ എല്ലാ ഭാഷകളിലും ഒരുപോലെ താരമൂല്യമുള്ള നടിയായിരുന്നു പണ്ടുകാലത്തെ ക്യാമ്പസുകളിലെ ഹരമായിരുന്ന ശ്രീദേവി.
കമൽഹാസൻ ചിത്രമായ മൂന്നാം പിറയായിരുന്നു ശ്രീദേവിയുടെ കരിയറിലെ മാസ്റ്റർ പീസ്. അന്നത്തെ കാലത്ത് കമൽ ഹാസനും ശ്രീദേവിയുമായുള്ള പ്രണയം സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്ന വിഷയമായിരുന്നു. എന്നാൽ, ആ പ്രണയം വിവാഹത്തിലെത്തിയിരുന്നില്ല. പിന്നീട്, ദീർഘകാലത്തിന് ശേഷമായിരുന്നു ബോണി കപൂറുമായുള്ള വിവാഹം. ശ്രീദേവിയേക്കാൾ ഏറെ പ്രായമുള്ളതും രണ്ടു കുട്ടികളുടെ പിതാവുമായ ബോണി കപൂറുമായുള്ള വിവാഹവും ഏറെ ചർച്ചയായിരുന്നു.
54-ാം വയസിലായിരുന്നു ശ്രീദേവിയുടെ മരണം. ദുബായിൽ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ബാത്ത്‌റൂമിൽ കയറിയതായിരുന്നു ശ്രീദേവി. പിന്നീട്, പുറംലോകം അറിയുന്നത് ശ്രീദേവിയുടെ മരണവിവരമാണ്. ബാത്ത്‌റൂമിൽ മരിച്ചുകിടക്കുന്ന നിലയിലാണ് ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്.
ശ്രീദേവി മദ്യ ലഹരിയിലായിരുന്നുവെന്നും വൈകുന്നേരമായപ്പോൾ ശ്രീദേവിയെ വിളിച്ചുണർത്തി റെഡിയാവാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ബോണിയുടെ ഭാഗം ശ്രീദേവി ബാത്ത്‌റൂമിൽ കയറുന്നത് കണ്ടാണ് ബോണി കപൂർ മുറിയിൽ നിന്നും പുറത്തിറങ്ങിയതെന്നും എന്നാൽ, വിസിറ്റേഴ്‌സ് ലോഞ്ചിൽ കാത്തുനിന്ന ബോണി പലതവണ ഫോണിൽ വിളിച്ചിട്ടും കാണാതായതിനെ തുടർന്ന് പോയി നോക്കുകയായിരുന്നു.
എന്നാൽ, ബോണി കപൂറിന്റെ ഈ വിശദീകരണത്തോട് അക്കാലത്ത് തന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഭാര്യ ബാത്ത്‌റൂമിൽ പോയാൽ സാധാരണ എല്ലാ ഭർത്താക്കന്മാരും റൂമിൽ കാത്തുനിൽക്കുകയും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങുകയുമാണ് പതിവ്. മുറിയിൽ ടെലിവിഷനും ഇന്റർനെറ്റും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ബോണി കപൂർ എന്തിനാണ് ഒറ്റക്ക് മുറിക്ക് പുറത്തേക്ക് പോയതെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.
മദ്യപിച്ച് സമനില നഷ്ടപ്പെട്ട ഒരാൾ ദുബായ് പോലുള്ള ഒരു രാജ്യത്തെ ഹോട്ടലിലെ ആഴമേറിയ ബാത്ത്ടബ്ബിൽ മുങ്ങിപോയെന്ന സാധ്യതയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, അവരുടെ തലയിൽ ഉണ്ടായിരുന്ന മുറിവുകൾ എങ്ങനെ വന്നുവെന്നതും ഉയർന്ന ചോദ്യങ്ങളാണ്.
ശ്രീദേവിയും ബോണിയും തമ്മിൽ ഉണ്ടായ വഴക്കിനിടെ ബോണി പിടിച്ച് തള്ളിയതാവാമെന്നും അങ്ങനെ ബാത്ത് ടബ്ബിലോ ഭിത്തിയിലോ തലയിടിച്ചതാവാം എന്നുമുള്ള അനുമാനങ്ങളിലാണ് എത്തിയത്. എന്നാൽ, ഇതിലൊന്നും തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. ശ്വാസതടസം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, മരണം സംഭവിച്ച് ആഴത്തിലുള്ള അന്വേഷണം വേണ്ടിയിരുന്നുവെങ്കിലും അന്ന് അതൊന്നും നടന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ദുബായ് പോലീസിന്റെയും കോടതിയുടെയും അന്വേഷണത്തിൽ ശ്രീദേവിയുടേത് സ്വാഭാവിക മരണമെന്ന് സർട്ടിഫൈ ചെയ്യപ്പെട്ടെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴുമുണ്ട് ആ മരണത്തിൽ. ഇപ്പോഴും ആ രഹസ്യം മറ നീക്കാതെ നിൽക്കുന്നുവെന്നാണ് പലരും വിശ്വസിക്കുന്നത്.
Discussion about this post