ഭൂരിഭാഗം മലയാളികളുടെയും ഇഷ്ടഭക്ഷണം ആണ് പഴങ്കഞ്ഞി. രാവിലെ പഴങ്കഞ്ഞി കിട്ടുമ്പോൾ കിട്ടുന്ന ഊർജ്ജം മറ്റൊരു ഭക്ഷണത്തിനും തരാൻ കഴിയില്ല. വെള്ളമൊഴിച്ച് വച്ച തലേ ദിവസത്തെ ചോറാണ് പഴങ്കഞ്ഞി. ചോറ് ആയതിനാൽ പഴങ്കഞ്ഞി രാവിലെ കുടിയ്ക്കുന്നത് അത്ര നല്ലതല്ല എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേട്ട് കാണും. എന്നാൽ പഴങ്കഞ്ഞി ആരോഗ്യത്തിന് അത്യുത്തമം ആണെന്നാണ് വിദഗ്ധർ പറയുന്നത്. ചൈന, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ പ്രധാന വിഭവമാണ് പഴങ്കഞ്ഞി എന്നും ഇവർ പറയുന്നു.
ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അത്യുത്തമം ആണ് പഴങ്കഞ്ഞി എന്നാണ് പറയപ്പെടുന്നത്. ചോറ് വെള്ളമൊഴിച്ച് രാത്രി മുഴുവൻ വയ്ക്കുമ്പോൾ പുളിക്കുമ്പോൾ. ഈ സമയം നല്ല ബാക്ടീരിയകൾ ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഈ ലാക്റ്റിക് ആസിഡ് വയറിന്റെ ആരോഗ്യത്തിന് അത്യുത്തമം ആണ്.
പോഷക മൂല്യങ്ങളുടെ ലഭ്യതയും വർദ്ധിപ്പിക്കും. ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലീനിയം തുടങ്ങിയ പോഷകങ്ങൾ വലിയ അളവിൽ പഴങ്കഞ്ഞിയിൽ കാണപ്പെടുന്നു. ഇവ ആരോഗ്യം മെച്ചപ്പെടുത്തും. പഴങ്കഞ്ഞിയിൽ വിറ്റാമിൻ ബി-2 ഉണ്ട്. ഇത് ശരീരത്തിന്റെ ക്ഷീണം മാറ്റുന്നു. വിറ്റാമിൻ ബി കുടലിലെ വ്രണം ശമിപ്പിക്കുന്നു. സ്ത്രീകൾ പഴങ്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രസവിച്ച സ്ത്രീകൾ പഴങ്കഞ്ഞി കുടിയ്ക്കുന്നത് മുലപ്പാൽ വർദ്ധനവിന് നല്ലതാണ്. മലബന്ധം ഉള്ളവർ പഴങ്കഞ്ഞി ശീലമാക്കണം. നല്ല ബാക്ടീരിയകൾ ദഹനം മികച്ചതാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.
പഴങ്കഞ്ഞി കൊളാജൻ എന്ന ഘടകത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. അതിനാൽ സൗന്ദര്യം വർദ്ധിപ്പിക്കും. രക്തസമ്മർദ്ദം ഇല്ലാതാക്കാനും പഴങ്കഞ്ഞി കുടിയ്ക്കാം.
Discussion about this post