എറണാകുളം: ഗായിക അമൃത സുരേഷ് ആശുപത്രിയിൽ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് സൂചന. അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ആണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം എന്ത് അസുഖത്തെ തുടർന്നാണ് അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
ബാലയിൽ നിന്നും അതിക്രൂരമായ പീഡനങ്ങൾ നേരിട്ടിരുന്നതായും ഇതേ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴും ഉണ്ടെന്നും അമൃത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് താരം ആശുപത്രിയിൽ അഡ്മിറ്റ് ആയത് എന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ രൂക്ഷമായ സൈബർ അറ്റാക്കിന് താരം വിധേയമായിരുന്നു. ഇതേ തുടർന്നുള്ള സമ്മർദ്ദം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം ആയി എന്നും സൂചനയുണ്ട്. അഭിരാമിയുടെ വാക്കുകൾ ഇതുമായി ബന്ധപ്പെട്ട സൂചനയാണ് നൽകുന്നത്.
‘ഇത്രയും മതി. എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാൻ നിങ്ങളെ വെറുക്കുന്നു ഞാൻ നിങ്ങളെ വെറുക്കുന്നു ഞാൻ നിങ്ങളെ വെറുക്കുന്നു. അവൾ ജീവിച്ചോട്ടെ. നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായല്ലോ’. എന്നായിരുന്നു – എന്നായിരുന്നു അഭിരാമി സുരേഷ് ഫേസ്ബുക്കിൽ കുറിച്ചത്. അമൃത ആശുപത്രിയിൽ കിടക്കുന്നതിന്റെ ചിത്രവും കുറിപ്പിനൊപ്പം ഉണ്ട്.
Discussion about this post