എറണാകുളം: ഗ്യാസിന് കാഞ്ഞിരത്തിന്റെ തൊലി തിളപ്പിച്ച് വെള്ളം കുടിച്ച ദമ്പതികൾ ഗുരുതരാവസ്ഥയിൽ. അസം സ്വദേശി അക്ബർ അലി (55), ഭാര്യ സെലീമ ഖാത്തൂൺ (53) എന്നിവരാണ് വെള്ളം കുടിച്ചത്. ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് ഇവർ.
ഇന്നലെയാണ് കാഞ്ഞിരത്തിന്റെ തൊലി തിളപ്പിച്ച് വെള്ളം കുടിച്ചത്. തുടർന്ന് ഇരുവരും രക്തം ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവർ ആശുപത്രിയിൽ എത്തിയത്.
കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കമാണ് ഇവർ വെള്ളം തിളപ്പിച്ച് കുടിച്ചത് എന്നാണ് വിവരം. ഇവ ശരീരത്തിനുള്ളിൽ ചെന്നാൽ മരണംവരെ സംഭവിക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു.
Discussion about this post