ഭാഷ… നമ്മൾ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന മാദ്ധ്യമം. ഭാഷകൾ പലവിധമാണ്. ഓരോ നാട്ടിലും ഓരോ ഭാഷകൾ. സംസ്‌കാരത്തിന് അനുസരിച്ച് ഭാഷകളും മാറുന്നു. ഒരു രാജ്യത്ത് തന്നെ പത്തിലധികം ഭാഷകൾ സംസാരിക്കുന്ന മനുഷ്യർ എന്തിനേറെ പറയുന്നു ആറ് മലയാളിയ്ക്ക് നൂറ് മലയാളം. അത്രയേറെയാണ് ഭാഷയുടെ വൈവിധ്യം.
പലഭാഷകളും കാലക്രമേണ മറ്റ് ഭാഷകളിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചില വാക്കുകൾക്കാവട്ടെ പല ഭാഷകളിൽ ഒരേ അർത്ഥവും മറ്റ് ഭാഷകളിൽ വിപരീരാർത്ഥവുമൊക്കെ ആയിരിക്കും. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന അല്ലെങ്കിൽ എല്ലായിടത്തും ഒരേ അർത്ഥമുള്ള വാക്ക് എതാണെന്ന് അറിയാമോ? ഹുഹ് ആണത്(HUH) നമ്മൾ ഹാ,ഹു,ഹൂഹ് എന്നൊക്കെ പറയുമ്പോൾ എന്താണോ അർത്ഥം കൽപ്പിക്കുന്നത് അതൊക്കെ തന്നെയാണ് ഇംഗ്ലീഷിലും ഫ്രഞ്ചിലും ഒക്കെ വ്യക്തമാക്കുന്നത്. നമ്മൾ ചിലപ്പോൾ നിരാശപ്രകടിപ്പിക്കാനോ,ദീർഘശ്വാസത്തിന്റെ ഭാഗമായോ ഒക്കെ ഉപയോഗിക്കുന്ന ഈ വാക്ക് സന്ദർഭത്തിന് അനുസരിച്ച് പുറം രാജ്യങ്ങളിലും അതേ അർത്ഥത്തിലൊക്കെ തന്നെ ഉപയോഗിക്കുന്നു. ആശ്ചര്യം തന്നെ അല്ലേ….
ഹഹ്?’ എന്നതിന്റെ ഉത്ഭവം വ്യക്തമല്ല, പക്ഷേ ഭാഷാശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത് ഇത് പ്രാകൃത ആശയവിനിമയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാകാമെന്നാണ്, അവിടെ ലളിതവും ഗൂഢവുമായ ഒരു ഉച്ചാരണം ആശയക്കുഴപ്പത്തെയോ അന്വേഷണത്തെയോ സൂചിപ്പിക്കുന്നുണ്ട്. കാലക്രമേണ, ഈ ശബ്ദം ഒരു പദമായി പരിണമിച്ചു, ഇംഗ്ലീഷ് മറ്റ് വിവിധ ഭാഷകളിൽ ഉൾപ്പെടുത്തി. അതിന്റെ ലാളിത്യവും ആവിഷ്‌കാരവും അതിന്റെ വ്യാപകമായ സ്വീകാര്യതയ്ക്ക് കാരണമായി. പഠനങ്ങൾ കാണിക്കുന്നത് ‘ഹഹ്?’ ചൈനീസ്, അറബിക്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, ജാപ്പനീസ്, കൂടാതെ നിരവധി ആഫ്രിക്കൻ, തദ്ദേശീയ ഭാഷകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഭാഷകൾ ഉൾപ്പെടെ ലോകത്തിലെ 80% ഭാഷകളിലും ഇത് അംഗീകരിക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഭാഷാപരവും സാംസ്‌കാരികവുമായ വലിയ വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ കാര്യമാണ്.
Discussion about this post