ബെയ്‌റൂട്ട്: വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ച് ഇസ്രായേൽ. ഹമാസിന്റെ സേനാ വിഭാഗമായ ഖാസം ബ്രിഗേഡ്‌സിന്റെ തലവനായ സയീദ് അത്തല്ലയാണ് കൊല്ലപ്പെട്ടത്. ലെബനനിൽ വച്ചായിരുന്നു ഇയാളെ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ അർദ്ധരാത്രി നടത്തിയ ആക്രമണത്തിലാമ് അലിയെ വധിച്ചത്. ഇയാൾക്കൊപ്പം മൂന്ന് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. ലെബനനിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ആയിരുന്നു ഇയാൾ ഉണ്ടായിരുന്നത്. അതേസമയം ആക്രമണത്തിൽ ക്യാമ്പിലെ മറ്റുള്ളവർക്ക് പരിക്കില്ല. ദാവിയിൽ ആയിരുന്നു അഭയാർത്ഥി ക്യാമ്പ് ഉള്ളത്.
ഈ വാരം ഇസ്രായേൽ സേന നിരവധി ഭീകര നേതാക്കളെയാണ് വ്യോമാക്രമണത്തിൽ വധിച്ചത്. വരും ദിവസങ്ങളിലും ഭീകരർക്കെതിരെ വ്യോമാക്രമണം കടുപ്പിക്കുമെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളാണ് ലെബനനിൽ ഇസ്രായേലിന്റെ ലക്ഷ്യം.
ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിനെ വധിക്കുന്നതിനായി കഴിഞ്ഞ ദിവസം ശക്തമായ വ്യോമാക്രമണം ആയിരുന്നു ഇസ്രായേൽ നടത്തിയത്. ബെയ്‌റൂട്ടിലെ ബങ്കറിൽ മറ്റൊരു ഹിസ്ബുൾ നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സഫീദിൻ എത്തിയതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബെയ്‌റൂട്ടിൽ ആക്രമണം കടുപ്പിച്ചത്.
Discussion about this post