കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നിരപരാധിയെന്ന് കോടതി. കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്.
കേസിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. അതിനാൽ തന്നെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന കെ സുരേന്ദ്രന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി.
വളരെ ആസൂത്രിതമായി തനിക്കെതിരെ കെട്ടിച്ചമച്ച കേസായിരുന്നു ഇതെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. ഗൂഡാലോചനയിലൂടെയാണ് ഇത്തരത്തിലൊരു കേസ് ഉയർന്നുവന്നത്. എൽഡിഎഫിന് വേണ്ടി വിവി രമേഷ് കൊടുത്ത കേസ് ആണിത്. എന്നന്നേക്കുമായി തന്നെ തിരഞ്ഞെടുപ്പിൽ നിന്നും ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലൊരു കേസ് കെട്ടിച്ചമച്ചത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ ഈ ഗൂഡാലോചനയിൽ പങ്കാളികളായിട്ടുണ്ട്. സത്യം മാത്രമേ വിജയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post