പാലക്കാട് : കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. കെഎസ്‌യു പ്രവർത്തകൻ അഫ്‌സലാണ് പരാതി നൽകിയത്. പാലക്കാട് ആലത്തൂർ എസ് എൻ കോളേജിലാണ് സംഭവം.
പുറത്തുനിന്നുമുള്ള കെഎസ്‌യു എസ്എഫ്‌ഐ പ്രവർത്തകർക്ക് കോളേജിൽ പ്രവേശനമില്ല. ഇത് ലംഘിച്ച് കോളേജിൽ എത്തിയ എസ്എഫ്‌ഐ നേതാക്കളുടെ ചിത്രം പകർത്തി എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഫോണിൽ ബന്ധപ്പെട്ട് തന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അഫ്സൽ പറയുന്നു. എസ്എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ സന്ദേശം അഫ്‌സൽ പോലീസിന് കൈമാറുകയും ചെയ്തു .
Discussion about this post