തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ സ്വത്തുവിവരങ്ങളുടെ ഏകദേശചിത്രം അറിഞ്ഞാൽ നമ്മൾ ഞെട്ടും. ദേവസ്വത്തിന് സ്വന്തമായി 1084.76 കിലോ സ്വർണമാണ് സ്വന്തമായിട്ടുള്ളത്. ആർബിഐയുടെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 കിലോഗ്രാം സ്വർണമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
വിവിധ ദേശസാൽകൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഗുരുവായൂർ ദേവസ്വത്തിന് ഉണ്ട്.സ്ഥിരനിക്ഷേപം,സ്വർണനിക്ഷേപം, എന്നിവ വഴി എസ്ബിഐയിൽ നിന്ന് മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം 7 കോടി രൂപയിലെറെ പലിശയിനത്തിൽ മാത്രം ലഭിച്ചു. 271 ഏക്കർഭൂമിയാണ് ദേവസ്വത്തിനുള്ളത്. സ്വന്തംനിത്യോപയോഗത്തിനായി 141.16 കിലോ സ്വർണമാണ് ദേവസ്വത്തിന്റെ കൈനശം. കല്ലുപതിച്ച 73.93 കിലോ സ്വർണാഭരണങ്ങളും 2053 കിലോ വെള്ളിയും ദേവസ്വത്തിനുണ്ട്. എന്നാൽ ഇതിന്റെ മൂല്യനിർണയം ഇത് വരെ നടത്തിയിട്ടില്ല.
കൈവശമുള്ള ഭൂമിയുടെ മാർക്കറ്റ് വിലയോ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും മൂല്യമോ ഇതുവരെ കണക്കാക്കിയിട്ടില്ല.ഇതിനെയും മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല.ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ഓഡിറ്റ് വിഭാഗമാണ് നടത്തുന്നത്. അതേസമയം 227.82 കിലോ സ്വർണവും 2,994 കിലോ വെള്ളിയും ശബരിമലയിലുണ്ട്.
Discussion about this post