മുടി നരയ്ക്കാൻ നിരവധി കാരണങ്ങളാണ് ഉള്ളത്. പാരമ്പര്യം മുതൽ കാലാവസ്ഥ വരെ നമ്മുടെ മുടിയെ ദോഷകരമായി ബാധിച്ചേക്കാം. കറുത്ത മുടിയുടെ സ്ഥാനത്ത് വെള്ള മുടികൾ പ്രത്യക്ഷപ്പെടുന്നത് നമ്മളെ സംബന്ധിച്ച് ഏറെ വേദനയുള്ള കാര്യമാണ്. കാരണം വെളുത്ത മുടികൾ നമ്മുടെ മുഖ സൗന്ദര്യത്തെ ബാധിക്കുന്നു. നല്ല കറുകറുത്ത മുടിയാണ് മുഖത്തിന് അഴക്.
ഒന്നോ രണ്ടോ മുടി വെള്ളയായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് നര തുടങ്ങുന്നത്. പിന്നീട് വെള്ളമുടികളുടെ എണ്ണം കൂടുകയും തല പൂർണമായി നരയ്ക്കുകയും ചെയ്യുന്നു. ഒന്നോ രണ്ടോ വെള്ള മുടി കാണുമ്പോൾ തന്നെ നാം പേടിച്ച് ഡൈ ഉപയോഗിച്ച് മുടി കറുപ്പിക്കും. എന്നാൽ ഇത് മുടിയുടെ നിറം കറുത്തതാക്കും എങ്കിലും വളരെ ദോഷകരമാണ്.
മാരകമായ രാസവസ്തുക്കൾ ആണ് ഇത്തരം ഡൈകളിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ ഡൈ ഉപയോഗിക്കുന്നത് അതിവേഗം മറ്റ് മുടിയിഴകൾ കൂടി നരയ്ക്കുന്നതിന് കാരണം ആകും. മുടി കറുപ്പിക്കാൻ എല്ലായ്‌പ്പോഴും നാച്യുറൽ ഡൈ ഉപയോഗിക്കുകയാണ് നല്ലത്.
ഉലുവ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ നാച്ചുറൽ ഡൈ ഉണ്ടാക്കാം. 1 ടീസ്പൂൺ ഉലുവയാണ് ഇതിന് വേണ്ടത്. 3 ടീസ്പൂൺ കടും, 1 ടീസ്പൂൺ കരിംജീരകവും വേണം. 3 ടീസ് പൂൺ ചായപ്പൊടി, ഒരു പകുതി കഷ്ണം ബീറ്റ് റൂട്ട്, വെള്ളം എന്നിവയാണ് ആവശ്യമായ മറ്റ് വസ്തുക്കൾ.
ആദ്യം ബീറ്റ് റൂട്ട് കഷ്ണങ്ങളായി അരിഞ്ഞ് വെള്ളത്തിൽ നന്നായി തിളപ്പിച്ച് എടുക്കുക. വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് ചായപ്പൊടി ഇട്ട് കൊടുക്കാം. ഈ വെള്ളം തിളച്ച ശേഷം അരിച്ചെടുത്ത് തണുക്കാൻ വയ്ക്കാം. ശേഷം ഒരു ചീനച്ചട്ടി എടുക്കുക. ഇരുമ്പ് ചീനച്ചട്ടിയാണ് ഇതിന് ഉത്തമം. ചീനച്ചട്ടിയിലേക്ക് കടുക്, കരിംജീരകം, ഉലുവ എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. ഈ സമയത്ത് ഒരു പിടി കറുവേപ്പില കൂടി ഇതിലേക്ക് ചേർക്കാം. നന്നായി വറുത്ത ശേഷം ഇവ ചൂടാറാൻ വയ്ക്കുക. ശേഷം നന്നായി പൊടിച്ച് എടുക്കാം. നേരത്തെ തയ്യാറാക്കിയ വെള്ളവും ഈ പൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം ചീനച്ചട്ടിയിൽ തന്നെ ഒരു രാത്രി മുഴുവൻ വയ്ക്കുക. അടുത്ത ദിവസം ഉപയോഗിക്കാം. ഒരിക്കലും ഈ ഡൈ കഴുകി കളയാൻ ഷാംപൂ ഉപയോഗിക്കരുത്.
Discussion about this post