ജോലിയ്ക്കും പഠിക്കാനു പോകുന്നവർ വെള്ളിയാഴ്ചയാവാനായി കാത്തിരിക്കുകയാണ്. വിശ്രമത്തിന്റെ രണ്ടുദിനങ്ങൾ. ജോലിക്ക് പോകുന്നവർക്ക് അധികവും ഞായറാഴ്ച മാത്രമാണ് അവധിയെന്നരിക്കെ അന്നത്തെ ദിവസത്തിനായി എല്ലാവരും കാത്തിരിക്കും. കുറേയധികം സമയം കിടന്നുറങ്ങാൻ,വീട് വൃത്തിയാക്കാൻ,ഷോപ്പിംഗ് ചെയ്യാൻ,കുടുംബവുമൊന്നിച്ച് പുറത്തുപോകാൻ അങ്ങനെ പലർക്കും ഞായറാഴ്ച ദിവസങ്ങളിൽ പലപല പ്ലാനുകളായിരിക്കും. വിദ്യാർത്ഥികൾക്കാണെങ്കിൽ അന്ന് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനെ കുറിച്ചാവും ചിന്ത.
എന്നാൽ ഞായറാഴ്ച വൈകുന്നേരം ആകുമ്പോൾ കഥമാറും. രാവിലത്തെ പുഞ്ചിരിയും ഉഷാറും ഒക്കെ എങ്ങോ മാഞ്ഞുപോകും. ചിലർക്ക് ഞായറാഴ്ച വൈകുന്നേരം ആകുമ്പോൾ ഉത്കണ്ഠയും സമ്മർദ്ദവും ഒക്കെ വരുന്നതായി പറയാറുണ്ട്. പൊതുവെ നാളെ വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് എന്ന ചിന്ത കാരണമായിരിക്കും ഇത്. അമിതമായ ജോലിഭാരം,സമ്മർദ്ദം,ചെയ്ത് തീർക്കാനുള്ള ടാസ്‌കൂക്കൾ,ജോലി സ്ഥലത്തെ അന്തരീക്ഷം തുടങ്ങി പലവിധ കാരണങ്ങളാണ് ഇതിന് പിന്നിൽ.
ആദ്യം മനസിലാക്കേണ്ടത് ജോലി പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മനസ് സന്തോഷമില്ലാതെ ജോലി ചെയ്ത് കുറേ പണം സമ്പാദിച്ചിട്ടെന്ത് കാര്യം? യുവതലമുറയ്ക്കിടയിലാണ് ഈ സൺഡേ സമ്മർദ്ദം കൂടുതലായി കണ്ടുവരാറുള്ളതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺഡേ ആൻസൈറ്റി ഉണ്ടെന്ന് മനസിലാക്കിയാൽ വർക്ക് ലൈഫ് ബാലൻസ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.കൃത്യമായി ജോലി ചെയ്താൽ മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ, എന്നാൽ 24 മണിക്കൂറും ജോലി മാത്രം ചെയ്യുന്നത് പലപ്പോഴും അത്ര നല്ല കാര്യമല്ല. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥ കാണിക്കുന്നത് പോലെ തന്നെ ആരോഗ്യത്തോടെ ഇരിക്കാനും ശ്രമിക്കണം.
തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. മനസിനു സമ്മർദം അനുഭവപ്പെടുമ്പോൾ ശരീരം അതിൻറെ അടിയന്തര പ്രതികരണ സ്വാഭാവം പുറത്തെടുക്കും. ഒരു അപകടത്തോട് എങ്ങനെ പ്രതികരിക്കുന്നോ ആ രീതിയിൽ ആകും പിന്നീട് ശരീരത്തിൻറെ പ്രവർത്തനങ്ങൾ. ഇത് അതിവേഗത്തിൽ ശ്വാസമെടുക്കുന്നതിലേക്കും ചിലപ്പോൾ ശ്വാസംമുട്ടലിലേക്കും നയിക്കാം. ഉത്കണ്ഠ അധികമുള്ളവർക്ക് ചില അവസരങ്ങളിൽ പാനിക് അറ്റാക്ക് ഉണ്ടാകാറുണ്ട്. അപ്പോൾ ഹൃദയമിടിപ്പ് വർധിക്കുകയും അമിതമായി വിയർക്കുകയും രോഗിക്ക് താൻ മരിക്കാൻ പോകുകയാണെന്ന തോന്നലുണ്ടാകുകയും ചെയ്യാം.
ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോഡർ
ചിലർക്ക് സ്വഭാവത്തിൽത്തന്നെ എപ്പോഴും ഒരുതരം ആവേശമുണ്ടാകും. വികാരങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളവരും എടുത്തുചാട്ടക്കാരും ഈ കൂട്ടത്തിൽപ്പെടുന്നവരാണ്. ഇവർക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. അകമേ ശൂന്യത ഇവർക്ക് അനുഭവപ്പെടാറുമുണ്ട്. ഇങ്ങനെ സ്വഭാവമുള്ളവർക്കിടയിലും ആത്മഹത്യാശ്രമങ്ങൾ അധികമായി കാണാറുണ്ട്. ഇതു പലപ്പോഴും സുഹൃത്തിന്റെയോ പങ്കാളിയുടെയോ ശ്രദ്ധ കിട്ടാനോ കുടുംബാംഗങ്ങളെയാരെയെങ്കിലും പേടിപ്പിക്കാനോ ഉള്ള ശ്രമമാകാം.
സൺഡേ സമ്മർദ്ദം കുറയ്ക്കാനായി ആദ്യം തന്നെ തലേദിവസമോ അതിന് മുൻപോ ഞായറാഴ്ച ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായി എഴുതി വച്ച് പ്ലാൻ ചെയ്യുക. ഒരാഴ്ചത്തെ മുഴുവൻ പ്ലാനും ഇങ്ങനെ തയ്യാറാക്കുന്നതിൽ തെറ്റില്ല.തിങ്കളാഴ്ച ഓഫീസിലേക്ക് പോകുന്നതിന് വേണ്ടിയുടെ ഒരുക്കങ്ങൾ ഞായറാഴ്ച തന്നെ ചെയ്ത് വയ്ക്കുക. ഇത് ആ ദിവസത്തെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
Discussion about this post