സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സ് ഉള്ള താരമാണ് കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ദിയയുടെ പ്രണയ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ് ആയിുന്നു. തനിക്ക് എന്തുകാര്യത്തിനും കൂട്ടുനിൽക്കുന്ന ഒരു സുഹൃത്ത് തന്നെയാണ് ഭർത്താവ് അശ്വിൻ ഗണേഷ് എന്ന് ദിയ ഓരോ അഭിമുഖത്തിലും പറയാറുണ്ട്. തന്റെ ഏറ്റവും മോശം സമയത്ത് പോലും അശ്വിൻ തന്റെ കൂടെ നിന്നിട്ടുണ്ട്. എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്നയാളാണ് അശ്വിനെന്നും ദിയ പറയുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ദിയയും അശ്വിനും.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് ദിയ കൃഷ്ണ. തന്റെ ഏറ്റവും വലിയ ബിസിനസ് എന്ന സ്വപ്‌നത്തിന്റെ മറ്റൊരു ചുവട് കൂടി ദിയ വച്ചിരിക്കുന്നു. ഏറെ കാലമായി ദിയ ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം നടത്തിവരുന്നു. ഇത് പിന്നീട് വെബ്‌സൈറ്റ് എന്ന രീതിയിലേക്കും പുരോഗമിച്ചിരുന്നു. വെബ്‌സൈറ്റിനുള്ള എല്ലാ സാങ്കേതിക സഹായങ്ങളും മാനസീക പിന്തുണയും നൽകിയത് അശ്വിനായിരുന്നു. ഇപ്പോഴിതാ ‘ഒ ബൈ ഓസി’ എന്ന ബ്രാൻഡ് പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന സന്തോഷവാർത്തയാണ് ദിയ തന്റെ ഇനസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇനിമുതൽ ദിയയുടെ സംരഭത്തിൽ നിന്നുള്ള ആഭരണങ്ങൾ നേരിട്ട് കണ്ട് വാങ്ങാനായി ഒരു ഷോപ്പ് യാഥാർത്ഥ്യമാക്കാൻ പോവുകയാണ് ദിയയും അശ്വിനും ചേർന്ന്. കവടിയാറിൽ ഷോപ്പ് ഉടന പ്രവർത്തനം ആരംഭിക്കുമെന്നാണ് ദിയ സൂചന നൽകിയിരിക്കുന്നത്. തന്റെ ആഭരണശാലയിൽ നവരാത്രി കളക്ഷൻസ് ഇതിനോടടകം തന്നെ വന്നു കഴിഞ്ഞെന്ന് ദിയ പറയുന്നു. ഇതിൽ കമ്മലുകളുടെ വലിയൊരു ശേഖരം തന്നെയുണ്ടെന്നും ദിയ പോസ്റ്റിൽ പറയുന്നു.
തന്റെ ഭാര്യയുടെ പുത്തൻ ചുവടുവയ്പ്പിൽ അശ്വിനും ഏറെ സന്തോഷവാനാണ്. ഒരു വലിയ കാര്യം വരാൻ പോവുന്നു എന്നാണ് അശ്വിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിരിക്കുന്നത്.
Discussion about this post