മഞ്ചേരി; നയം വ്യക്തമാക്കി നിലമ്പൂർ എംഎൽെയുടെ പുതിയ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തുമെന്ന് അൻവർ വ്യക്തമാക്കി
രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനായി പോരാടുമെന്നും അൻവറിന്റെ പാർട്ടി വ്യക്തമാക്കി. കേരളത്തിന്റെ സാമൂഹിക,സാമ്പത്തിക, വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും വിശീകരണം ഉണ്ടായി.
മഞ്ചേരിയിൽ പൊതുസമ്മേളനത്തിന് എത്തിയ നിലമ്പൂർ എംഎൽഎയെ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചാണ് അണികൾ സ്വീകരിച്ചത്. കോരിച്ചൊരിയുന്ന മഴയിലും നിരവധി പേർ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ എത്തി.
അതേസമയം അൻവറിനെ മുന്നണിയിലെടുക്കില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. ദേശീയതലത്തിലും തമിഴ്‌നാട്ടിലും സിപിഎമ്മുമായി സഖ്യത്തിലുള്ള പാർട്ടിയ്ക്ക് വിമതനായ അൻവറിനെ കൂടെ ചേർക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് പാർട്ടി വക്താവ് വ്യക്തമാക്കിയത്. ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എംകെ സ്റ്റാലിൻ ആണെന്നും വക്താവ് വ്യക്തമാക്കിയിരുന്നു.
Discussion about this post