ചെന്നൈ: ഞായറാഴ്ച ചെന്നൈ എയർ ഷോയ്ക്കിടെ മറീന ബീച്ചിലെത്തിയ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. പരിപാടി കാണാന്‍ എത്തിയവര്‍ക്ക് കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ല. അഞ്ച് പേരുടെയും മരണത്തിന് തമിഴ്‌നാട് സർക്കാർ ആണ് ഉത്തരവാദിയെന്ന്
തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ കുറ്റപ്പെടുത്തി.
ചെന്നൈ മറീന ബീച്ചിൽ നടന്ന ‘IAF AIR ഷോ’യിൽ തിക്കും തിരക്കും കാരണം 5 പേർ മരിക്കുകയും 200-ലധികം ആളുകൾക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത വാർത്ത ഞെട്ടലോടെയാണ് കേട്ടത്. എയർ ഷോ കാണാനെത്തിയ പൊതുജനങ്ങൾക്ക് ഡിഎംകെ അടിസ്ഥാന സൗകര്യങ്ങളും മതിയായ ഗതാഗത സംവിധാനങ്ങളും ഒരുക്കാതെ പൊതുജനങ്ങളുടെ സുരക്ഷ സർക്കാർ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം’- അണ്ണാമലൈ എക്‌സിൽ കുറിച്ചു.
ഈ ദുരന്തത്തെ കേവലം ഒരു അപകടമായി കാണാനാകില്ല. ഇത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ഭരണത്തിൻ്റെ പൂർണ പരാജയമാണ് കാണിക്കുന്നത്. തന്നെ പ്രമോട്ട് ചെയ്യുന്ന പരിപാടികൾക്ക് വലിയ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഇതുപോലുള്ള വലിയ പരിപാടികൾക്ക് കൃത്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും അണ്ണാമലൈ ചോദിച്ചു. 5 പേരുടെ മരണത്തിനും നൂറുകണക്കിന് കുടുംബങ്ങളുടെ ദുരിതത്തിനും കാരണമായ, ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ തൻ്റെ കുടുംബത്തിന് വേണ്ടി മാത്രം ഭരിക്കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും ഡിഎംകെ സർക്കാരിനെയും ശക്തമായി അപലപിക്കുന്നു.. ഇക്കാര്യത്തിൽ പൊതുജനങ്ങളോട് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
Discussion about this post