അർബുദങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് സ്തനാർബുദം. സ്ത്രീകളെ ബാധിക്കുന്ന ഈ അർബുദം എല്ലായ്‌പ്പോഴും മരണത്തിന് കാരണം ആകാറുണ്ട്. നിരവധി തെറ്റിദ്ധാരണകളാണ് സ്തനാർബുദവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതലായി കേൾക്കുന്ന ഒന്നാണ് അടിവസ്ത്രം ധരിച്ചാൽ അർബുദം വരും എന്ന്. എന്താണ് ഇതിന് പിന്നിലെ സത്യം?.
അടിവസ്ത്രം ധരിക്കുന്നതും സ്തനാർബുദവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് സികെ ബിർല ആശുപത്രിയിലെ ബ്രെസ്റ്റ് ക്യാൻസർ വിഭാഗം മേധാവിയും ചീഫ് കൺസൾട്ടന്റും ആയ ഡോ. റോഹൻ ഖന്ദേവാൽ പറയുന്നത്. ഒരു ശാസ്ത്രീയ പഠനത്തിലും ഇക്കാര്യം തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇറുകിയ ബ്രാ ധരിക്കുമ്പോൾ അത് സ്തനത്തിലെ രക്തക്കുഴലുകളിലൂടെയുള്ള രക്തയോട്ടം കുറയുന്നതിന് കാരണം ആകും. ഇത് ആ ഭാഗത്ത് ടോക്‌സിൻസ് അടിയുന്നതിനും ഭാവിയിൽ ഇത് ക്യാൻസർ ആയി മാറുന്നതിനും സാദ്ധ്യതയുണ്ട്. ഇതാണ് ബ്രാ ധരിക്കുന്നത് ക്യാൻസർ ഉണ്ടാക്കും എന്ന ഭയത്തിന്റെും പ്രചാരണത്തിന്റെയും അടിസ്ഥാനം. ഇത് കേൾക്കുമ്പോൾ പലർക്കും സത്യമാണ് എന്ന് തോന്നാം. ഇതേ തുടർന്ന് പലരും അടിവസ്ത്രം ധരിക്കാതെ ഉറങ്ങുകയും ചെയ്യും.
ഈ വാദം ഉയർന്നതിന് പിന്നാലെ ഇതിലെ സത്യാവസ്ഥ കണ്ടെത്താൻ പഠനം നടത്തിയിരുന്നു. എന്നാൽ അടിവസ്ത്രം ധരിക്കുന്നതും അർബുദവും തമ്മിൽ യാതൊരു ബന്ധവും നേരിട്ട് ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post