ഛത്തീസ്ഗഡ് : ഞങ്ങളുടെ സർക്കാർ മൂന്നാം തവണയും രൂപീകരിക്കാൻ പോകുന്നു എന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. പാർട്ടിയുടെ പ്രവർത്തനത്തിന് ശക്തമായ ജനപിന്തുണയാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു .
സർക്കാർ ഹരിയാനയിൽ രണ്ട് തവണ സർക്കാർ രൂപീകരിച്ചു. മൂന്നാമതും രൂപീകരിക്കാൻ ഒരുങ്ങുകയാണ്. ബിജെപിയുടെ പ്രവർത്തനത്തിൽ ജനങ്ങൾ എങ്ങനെയാണ് വിശ്വാസം അർപ്പിച്ചത് എന്ന് വോട്ടിലൂടെ തെളിയിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷത്തിനിടെ ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി സത്യസന്ധതയോടെയാണ് ബിജെപി പ്രവർത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനായി സർക്കാർ തുടർന്നും പ്രവർത്തിക്കും. ഹരിയാനയിൽ വീണ്ടും ബിജെപി സർക്കാർ തന്നെ എന്നും ഷഹ്‌സാദ് പൂനവല്ല വ്യക്തമാക്കി.
കണക്കുകൾ പ്രകാരം ബിജെപി ഹരിയാനയിൽ 49 സീറ്റിലും കോൺഗ്രസ് 35 മറ്റുള്ളവ 6 ആണ് ലീഡ് നില.
Discussion about this post