തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രഭാസ്. ഇന്നും അവിവാഹിതനായി തുടരുന്ന പ്രഭാസിന്റെ കല്യാണം എന്നാണെന്ന ചർച്ചകൾ സിനിമാ മേഖലയിൽ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹം വൈകാതെയുണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
പ്രഭാസിന്റെ അമ്മായിയായ ശ്യാമളാ ദേവിയാണ് കനക ദുർഗാ ക്ഷേത്രത്തിൽ വച്ച് താരത്തിന്റെ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചത്. വൈകാതെ തന്നെ പ്രഭാസിന്റെ വിവാഹത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് അവർ പ്രതികരിച്ചത്. എന്നാൽ, വധുവാരെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. ശരിയായ സമയത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
സീതാരാമത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുകയാണെന്നാണ് റിപ്പോർട്ട്. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഇമാൻവിയായിരിക്കും സിനിമയിൽ നായികയായി എത്തുകയെന്നാണ് റിപ്പോർട്ട്. മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും ഉൾപ്പെടെയുള്ളവർ ഉണ്ടാകും വിശാൽ ചന്ദ്രശേഖർ ആയിരിക്കും സംഗീതം നിർവഹിക്കുക. 1940കളുടെ പശ്ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‌സ് ദസറയ്ക്ക് പുറത്തുവിടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
Discussion about this post