ന്യൂഡൽഹി: ഓഫറുകളുടെ പെരുമഴ തീർത്ത് ബിഎസ്എൻഎൽ വീണ്ടും. ഭാരത് ഫൈബറിന് ഫെസ്റ്റിവൽ ധമാക്ക ഓഫറാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും ചെറിയ പ്രതിമാസ പ്ലാനിൻറെ വില 499 രൂപയിൽ നിന്ന് ഒറ്റയടിക്ക് 100 രൂപ കുറച്ച് 399 രൂപയിലേക്ക് എത്തിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. മൂന്ന് മാസത്തേക്കാണ് ഈ തുകയ്ക്ക് ഭാരത് ഫൈബർ സേവനം ലഭിക്കുക. ഈ കാലയളവിന് ശേഷം 499 രൂപ തന്നെയായിരിക്കും ബിഎസ്എൻഎൽ ഈടാക്കുക.
3300 ജിബി ഉപയോഗിക്കും വരെ 60 എംബിപിഎസ് എന്ന മികച്ച വേഗം ബിഎസ്എൻഎൽ ഫൈബർ വാഗ്ദാനം ചെയ്യുന്നു. ഇതിന് ശേഷം 4 എംബിപിഎസ് ആയിരിക്കും വേഗം. ഭാരത് ഫൈബർ കണക്ഷൻ എടുത്താൽ ഇപ്പോൾ ആദ്യ മാസം സർവീസ് സൗജന്യവുമായിരിക്കും.
അതേസമയം ബിഎസ്എൻഎല്ലിന്റെ 997 രൂപയുടെ റീചാർജ് പ്ലാൻ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. 160 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാനിന്റെ പ്രതിമാസ ചിലവ് പരിശോധിച്ചാൽ പോലും 199 രൂപയേ വരൂ. 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 160 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.
ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്‌ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയവയാണ് 997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ അധിക ആനുകൂല്യങ്ങൾ. ഇപ്പോൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 24ന് അകം റീച്ചാർജ് ചെയ്താൽ 24ജിബി എക്‌സ്ട്രാ ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും.
Discussion about this post