കൊല്ലം: പ്രഥമ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിൽ മെഡൽ നേടി ചരിത്രം കുറിച്ച വിദ്യാർത്ഥികൾക്ക് സ്വീകരണം . ചെറിയവെളിനല്ലൂർ കെ പി എം ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് സ്വീകരണം നൽകുക. തിങ്കളാഴ്ച രാവിലെ 9.30 ന് റോഡ്‌വിള ജംഗ്ഷനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പൗരാവലി, സ്‌കൂൾ മാനേജ്മെന്റ്, പി ടി എ, സ്‌കൂൾ സംരക്ഷണസമിതി, സ്റ്റാഫ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ ആണ് മത്സരത്തിൽ സ്‌കൂളിന് ലഭിച്ചത്.
വിദ്യാർത്ഥികളായ അക്‌സ രാജ്, മുഹമ്മദ് അലിഫ്, മുഹമ്മദ് റംസാൻ, ഫിദ ഫാത്തിമ എന്നിവരാണ് മെഡൽ ജേതാക്കൾ. ഇതിൽ അക്‌സ രാജിനും മുഹമ്മദ് അലിഫിനും സ്വർണ മെഡൽ ആണ് ലഭിച്ചത്. മുഹമ്മദ് റംസാൻ വെള്ളിമെഡൽ നേടിയപ്പോൾ ഫിദ ഫാത്തിമ വെങ്കല മെഡലും സ്വന്തമാക്കി.
Discussion about this post