മോശം ജീവിതശൈലി, പോഷകാഹാരക്കുറവ്, വർദ്ധിച്ചുവരുന്ന മലിനീകരണം എന്നിവ മുടിയ്ക്ക് വലിയ പ്രശ്‌നങ്ങൾ ആണ് സൃഷ്ടിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അകാലനര. കുട്ടികളിലും കൌമാരക്കാരിലും വരെ ഇന്ന് നര കണ്ടുവരുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാൻ നാം ഹെയർ ഡൈകളെയാണ് ആശ്രയിക്കാറുള്ളത്. ബ്യൂട്ടി പാർലറുകളിൽ പോയി മുടി കളർ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ മുടി ദുർബലമാകാനും പൊട്ടിപ്പോകാനും കാരണം ആകും. മാത്രമല്ല മുടി അതിവേഗത്തിൽ നരയ്ക്കുന്നതിനും ഡെെകളുടെ ഉപയോഗം വഴിയക്കും.
അതുകൊണ്ട് തന്നെ വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഡൈകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പകരം
പകരം ഈ പച്ചക്കറിയുടെ നീരിൽ നിന്ന് പ്രകൃതിദത്ത ഹെയർ ഡൈ ഉണ്ടാക്കി മുടിയിൽ പുരട്ടാം. ഇത് വെളുത്ത മുടി കറുപ്പിക്കും. പാർശ്വഫലങ്ങളും ഉണ്ടാകില്ല. മുടി ആരോഗ്യത്തോടെ വളരുന്നതിനും ഇത് സഹായിക്കും.
ബീറ്റ്റൂട്ട് ജ്യൂസിൽ നിന്നും നമുക്ക് നാച്ചുറൽ ഡെെ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ജ്യൂസ് മുടിക്ക് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.
വിറ്റാമിൻ ഇ, വിറ്റാമിൻ സി, കരോട്ടിൻ എന്നിവയും ബീറ്റ്‌റൂട്ടിൽ കാണപ്പെടുന്നു. ഇത് ഉപയോഗിക്കുന്നതിലൂടെ, മുടി ആരോഗ്യമായി നിലനിൽക്കും എന്ന് മാത്രമല്ല നരയും മന്ദഗതിയിലാക്കും.
ഈ ബീറ്റ്‌റൂട്ട് ജ്യൂസിൽ ചില ചേരുവകൾ കൂടി ചേർക്കുന്നതോടെ നാച്ചുറൽ ഹെയർ ഡൈ തയ്യാറാകും. ആദ്യം ബീറ്റ് റൂട്ട് ചെറുകഷ്ണങ്ങളാക്കി അരിഞ്ഞ് അതിൽ നിന്നും നീര് വേർതിരിച്ച് എടുക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ് സ്പൂൺ നെല്ലിക്കപ്പൊടി ചേർക്കണം. നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് ഒരു ടീസ് സ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ് സ്പൂൺ ഇഞ്ചിനീര് എന്നിവ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇത് തലയിൽ തേയ്ക്കാം.
രണ്ട് മണിക്കൂർ നേരം ഈ മിശ്രിതം തലയിൽ വയ്ക്കണം. ഇതിന് ശേഷം വെറും വെള്ളത്തിൽ നന്നായി കഴുകി എടുക്കാം. ഇടയ്ക്കിടയ്ക്ക് ഈ ഡെെ ഉപയോഗിക്കാം. മുടി കറുപ്പിക്കും എന്നത് മാത്രമല്ല, മുടി ആരോഗ്യത്തോടെ വളരാനും ഇത് സഹായിക്കും.
Discussion about this post