സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ച് സിംബിയോ സെക്ഷ്വാലിറ്റി. മനുഷ്യരിൽ കണ്ടുവരുന്ന പ്രത്യേകതരം ലൈംഗിക ആകർഷണമാണിത്. അമേരിക്കയിലെ സിയാറ്റിൽ സർവ്വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ആണിന് ആണിനോടായാലും പെണ്ണിനോടായാലും അല്ലെങ്കിൽ പെണ്ണിന് പെണ്ണിനോടോ ആണിനോടെ ആയാലും ലൈംഗിക ആകർഷണം രണ്ടുപേർക്കിയിലാണ് സംഭവിച്ചിരുന്നത്. അതെല്ലാതെ മറ്റൊരു തരം ആകർഷണം സമൂഹത്തിലുണ്ടെന്നാണ് പഠനം പറയുന്നത്. പഠന റിപ്പോർട്ട് ആർക്കൈവ്സ് ഓഫ് സെക്ഷ്വൽ ബിഹേവിയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിൽ ഒരു വ്യക്തിയോടല്ല, രണ്ടുപേർ തമ്മിലുള്ള ബന്ധത്തോടുള്ള ആകർഷണമാണ്. ഇതിനെയാണ് സിംബിയോ സെക്ഷ്വാലിറ്റി എന്ന് പറയുന്നത ദമ്പതികളുടെ ഇടയിലെ അടുപ്പം, സുഹൃത്തുക്കളുടെ ബന്ധം, അല്ലെങ്കിൽ ഒരു സമൂഹത്തിലെ ഐക്യം – ഇതൊക്കെയാകാം ഒരു സിംബിയോ സെക്ഷ്വാലിറ്റി വ്യക്തിയെ ആകർഷിക്കുന്നത്. അവർ ലൈംഗികതയെ ശാരീരിക അടുപ്പത്തേക്കാൾ അപ്പുറത്തുള്ള ഒരു ആത്മീയ അടുപ്പമായി കാണുന്നു
ഒരു വ്യക്തിയിൽ ആകൃഷ്ടരാകുന്നതിന് പകരം സിംബയോസെക്ഷ്വലുകൾ ഒരു പ്രണയബന്ധത്തിന്റെ എനർജിയിലും അതിന്റെ സവിശേഷതകളിലുമാണ് ആകൃഷ്ടരാകുന്നത്. ഒരു പങ്കാളിത്തത്തിന്റെ വശ്യതയാണ് അവരെ ആകർഷിക്കുന്നത്. ആ എനർജിയുടെ ഭാഗമാകാനുള്ള ആഗ്രഹം അവരിലുണ്ടാകുന്നു. രണ്ടുപേർക്കിടയിലെ ഇഷ്ടത്തോട് അവർക്ക് ആകർഷണം തോന്നുകയും ആ ഇഷ്ടത്തിന്റെ ഭാഗമാകാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു.എന്നാൽ അവർക്ക് അസൂയ തോന്നാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
അവരുടെ പഠനത്തിന്റെ ഭാഗമായ 145ഓളം പേർ ഒരു വ്യക്തിയോട് തോന്നുന്നതിനേക്കാൾ ആകർഷണം ചില ബന്ധങ്ങളോട് തോന്നുന്നതായി വ്യക്തിമാക്കി. സിംബയോസെക്ഷ്വലുകളാണെന്ന് സ്വയം തിരിച്ചറിഞ്ഞ ആളുകൾ അടുപ്പത്തിന് വില നൽകുന്നവരും കരുതൽ ഉള്ളവരും ആണ്.
Discussion about this post