ചെന്നൈ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചൈനയില്‍ 6000 തിയറ്ററുകളിലായി റിലീസിനൊരുങ്ങുന്നു. ചൈനയില്‍ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രം എന്ന പദവി ആമിര്‍ഖാന്റെ പികെയ്ക്കായിരുന്നു.4500 തിയറ്ററുകളിലായിരുന്നു അന്ന് ‘പികെ ‘റിലീസ് ചെയ്തത്.
ചൈനയില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന റെക്കോര്‍ഡ് കളക്ഷനും പികെയുടെ പേരിലാണ്. എന്നാല്‍ പികെ യെ മറികടന്ന് ബാഹുബലി മുന്നേറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചൈനയില്‍ മെയില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
Discussion about this post