പാൽ തിളപ്പിക്കരുതെന്ന് പറഞ്ഞ് നിങ്ങൾ എത്ര തവണ അമ്മയുമായി വഴക്കിട്ടിട്ടുണ്ട്? എന്തുകൊണ്ടെന്ന ചോദ്യത്തിന് എണ്ണമറ്റ ഉത്തരങ്ങൾ നിങ്ങൾ കൊടുക്കുമെങ്കിലും അമ്മമാർ അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, പാക്കറ്റിൽ നിന്ന് നേരിട്ട് പാൽ കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയാണ്.
എന്നാൽ, പാക്കറ്റുകളിൽ വാങ്ങുന്ന പാസ്ചറൈസ്ഡ് പാൽ തിളപ്പിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് അതിന്റെ പോഷകമൂല്യം കുറയ്ക്കുമെന്നുള്ള തരത്തിലുള്ള ഒരു ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അതിനാൽ തന്നെ എന്താണ് ഇതിന്റെ സത്യാവസ്ഥയെന്ന് നോക്കാം..
‘ഉപയോഗിക്കുന്നതിന് മുമ്പ് പാൽ തിളപ്പിക്കുക എന്നത് നമ്മുടെ എല്ലാമുള്ളിൽ ആഴത്തിൽ വേരൂന്നിയ ഒരു സമ്പ്രദായമാണ്. പരമ്പരാഗതമായി, പ്രാദേശിക ക്ഷീര കർഷകരിൽ നിന്നാണ് പാൽ ലഭിക്കുന്നത്, രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും നശിപ്പിക്കാൻ തിളപ്പിക്കേണ്ടത് ആവശ്യമാണ്് പാക്കറ്റ് പാലിന്റെ വരവോടെയാണെങ്കിലും ഈ ശീലം മാറിയിരുന്നില്ലെന്നും വിദഗ്ധർ പറയുന്നു.
പാലിന്റ താപനില 100 ഡിഗ്രി സെൽഷ്യസിനു മുകളിലാകുമ്പോഴാണ് അത് തിളക്കുന്നത് ഈ താപനിലയിലെത്തുമ്പോൾ, പാലിൽ ഉണ്ടായേക്കാവുന്ന സാൽമൊണെല്ല അല്ലെങ്കിൽ ക്ലോസ്ട്രിഡിയം എന്നിവ നശിക്കുന്നു. കൂടാതെ, പാൽ തിളപ്പിക്കുമ്പോൾ അത് കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നു.
പാൽ ചൂടാക്കുമ്പോൾ അതിലുള്ള ബാക്ടീരിയകളും വൈറസുകളും മറ്റ് സൂക്ഷ്മാണുക്കളും ഇല്ലാതാവുന്നു. കുടിക്കാൻ സൃരക്ഷിതമായാ ഒരു പാനീയമായി ഇത് മാറുന്നു. കേടാകാനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ അതിന്റെ ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
അതേസമയം, പാക്കറ്റിൽ വരുന്ന പാൽ പാകം ചെയ്യാത്തതാണെങ്കിൽ അത് തീർച്ചയായും തിളപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കാരണം പാക്കേജിംഗിന് മുമ്പ് പാലിൽ കടന്നുകൂടുന്ന ചില അണുബാധകളോ ജീവികളോ അതിൽ നിന്നും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്.
‘ഇന്ത്യയിൽ സീൽ ചെയ്ത പാക്കറ്റുകളിൽ വരുന്ന പാൽ സാധാരണയായി പാസ്ചറൈസ് ചെയ്തതാണ്. അതായത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ഇതിനകം ചൂടാക്കിയിട്ടുണ്ടെന്ന് അർത്ഥം. അതുകൊണ്ട് തന്നെ ഇത്തരം പാൽ തിളപ്പിക്കേണ്ടതില്ല.
തിളപ്പിക്കൽ ഘടനയിലും പാലിന്റെ സ്വാദിലും മാറ്റം വരുത്തുന്നു. ഈ സ്വാദ് ചിലർക്ക് ഇഷ്ടമാണ്. പാൽ തിളപ്പിക്കുമ്പോൾ ചില സാഹചര്യത്തിൽ ചീത്ത ബാക്ടീരികെള മാത്രമല്ല, നല്ലതിനെയും നശിപ്പിക്കുന്നു. നമുക്ക് അവശ്യ പോഷകങ്ങളും ഇതിൽ നിന്നും നഷ്ടപ്പെടും. പാൽ തിളയ്ക്കുമ്പോൾ വിറ്റാമിൻ സി, ബി എന്നിവയും ഇല്ലാതായേക്കാം.
പാക്കറ്റ് ചെയ്ത പാൽ കുടിക്കുന്നതിന് മുമ്പ് അൽപ്പം ചൂടാക്കാം. ഒരു ഗ്ലാസ് പാൽ ഇടത്തരം തീയിൽ 4-5 മിനിറ്റിനുള്ളിൽ ആവശ്യത്തിന് ചൂടാകുകയും അവശ്യ പോഷകങ്ങൾ കേടുകൂടാതെയിരിക്കുമ്പോൾ കുടിക്കാൻ അനുയോജ്യമാവുകയും ചെയ്യും.
Discussion about this post