ന്യൂഡൽഹി: മദ്രസബോർഡുകൾ അടച്ചുപൂട്ടാനുള്ള കേന്ദ്രബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ നീക്കം അപകടകരമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത് മദ്രസകളിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറഞ്ഞാൽ ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആനും അതിലൂടെ അല്ലാഹു നൽകുന്ന സന്ദേശവും പഠിക്കാൻ കഴിയാതെ വരും എന്നും ഗണേഷ്‌കുമാർ പറഞ്ഞു.
പലരും പറയുന്ന ഒരു മണ്ടത്തരമാണ് മതപഠന ക്ലാസ്സ്. മതപഠനം അല്ല. മതമല്ല അവിടെ പഠിപ്പിക്കുന്നത്. സൺഡേ സ്‌കൂളിൽ പോയാൽ അവിടെ ക്രിസ്തുമതത്തെക്കുറിച്ചല്ല പഠിപ്പിക്കുന്നത്. അവിടെ ബൈബിൾ ആണ് പഠിപ്പിക്കുന്നത്. വേദത്തിൽ ജ്ഞാനം നേടനാണ് സൺഡേ സ്‌കൂളിൽ ചേരുന്നത്. അല്ലാതെ ക്രിസ്ത്യാനി ആരാണെന്നും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കണ്ടാൽ ക്രിസ്ത്യാനികൾ മുഖം തിരിച്ചു നടക്കണം എന്നുമല്ല അവിടെ പഠിപ്പിക്കുന്നതെന്ന് മന്ത്രി പറയുന്നു.
മദ്രസകൾ അടച്ചു പൂട്ടണമെന്ന് പറഞ്ഞാൽ ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആനുമായി ബന്ധപ്പെട്ട അതിലൂടെ അല്ലാഹു നൽകുന്ന സന്ദേശവുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിക്കാൻ കഴിയാതെ വരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post