കാഞ്ഞങ്ങാട്; കാസർകോട് പോക്‌സോ കേസിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവ് എംവി തമ്പാൻ (55), ഇയാളുടെ സുഹൃത്ത് സജി (51) എന്നിവരാണ് അറസ്റ്റിലായത്.
കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് 16കാരി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞതെന്നാണ് വിവരം സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം വി തമ്പാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി.
വയറുവേദനയെ തുടർന്ന് കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മാതാപിതാക്കൾക്കൊപ്പം സജിയും ഉണ്ടായിരുന്നു. കുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും സജി ഇക്കാര്യം മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിൽ വീണ്ടും പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. 16വയസായിട്ടേയുള്ളുവെന്ന് കുട്ടി പറഞ്ഞതോടെ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
Discussion about this post