കൊച്ചി: മലയാളത്തിലെ മുൻകാല സൂപ്പർനായിക വിദേശത്ത് വച്ച് കൂട്ടബലാത്സംഗത്തിനിരയായതായി സംവിധായകൻ ആലപ്പി അഷറഫ്. എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന നടി അമേരിക്കിയിലെ ന്യൂയോർക്കിൽ വച്ചാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. മലയാളത്തിലും അന്യഭാഷകളിലും ഏറെ ആരാധകരുണ്ടായിരുന്ന താരമായിരുന്നു ആലപ്പി അഷറഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ.
സിനിമയിൽ അഭിനയിപ്പിക്കാനെന്നുപറഞ്ഞാണ് ആ നടിയെ ഒരുസംഘം അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്‌സ് വിജയൻ ആണ് നടിയെ അന്ന് ന്യൂയോർക്കിൽ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് ആലപ്പി അഷഫറ് പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ
ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം പീഡനങ്ങളുടെ മെഗാസീരിയൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുകയാണ്. സത്യങ്ങളും മുതലെടുപ്പിന് വേണ്ടിയുള്ള അസത്യങ്ങളും ചേർന്നുള്ള പീഡന ഘോഷയാത്ര നടക്കുകയാണ് പറഞ്ഞാണ് ആലപ്പി അഷറഫ് തൻ്റെ വീഡിയോയിൽ ലെെംഗികാതിക്രമത്തെ കുറിച്ച് സംസാരിക്കുന്നത്. പൾസർ സുനിയുടെ കൈയ്യിൽ അകപ്പെട്ട് ക്രൂരമായ ബലാത്സംഗത്തിന് ഇരയായ നടിയെ പോലെ ഒരു സംഘം ചെന്നായ്ക്കളാൽ പീഡിപ്പിക്കപ്പെട്ട മലയാളത്തിലെ മറ്റൊരു നായിക നടിക്ക് നേരിടേണ്ടി വന്ന വേദനിപ്പിക്കുന്ന പീഡനകഥയാണ് ഞാൻ പറയുന്നത്. വിദേശത്ത് ഞാൻ മിമിക്രി പ്രോഗ്രാമുകൾ ചെയ്യുമ്പോൾ അതിന്റെ സ്‌പോൺസർ ആയിരുന്നത് താരാ ആർട്‌സ് വിജയനായിരുന്നു. അദ്ദേഹമാണ് ഈ സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി അദ്ദേഹമാണ്.
ഞങ്ങൾ വിജയേട്ടാ എന്നായിരുന്നു അദ്ദേഹത്തെ സ്‌നേഹപൂർവം വിളിക്കാറുള്ളത്. തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറ വരെ പ്രോഗ്രാം അദ്ദേഹം എല്ലാവർഷവും നടത്താറുണ്ട്. ഞാനിവിടെ പറയാൻ പോകുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടൻ മാത്രമാണ്. മലയാളത്തിൽ നസീർ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയായ അവർ, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. ഞാനൊക്കെ അവരുടെ വലിയ ഫാൻ ആയിരുന്നു.
ഒരിക്കൽ അവർക്ക് അമേരിക്കയിൽ നിന്നും കോൾ വന്നു, ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയാണ് വിളിച്ചത്. നടിയുടെ റോൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു കോൾ വന്നത്. നായിക അത് വിശ്വസിച്ചു. ചെയ്യാമെന്ന് സമ്മതിച്ചു. ഡീലും ഉറപ്പാക്കി.പെട്ടെന്ന് വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞ് സ്‌പോൺസർഷിപ്പും വിസയുമൊക്കെ അയച്ചു. അവർ നേരെ അമേരിക്കയിലേക്ക് പോയി.എയർപോർട്ടിൽ വന്നിറങ്ങിയ അവരെ വളരെ സ്‌നേഹപൂർവ്വം സ്വീകരിച്ച് ഉള്ള ഒരു ഫ്‌ലാറ്റിൽ കൊണ്ട് താമസിപ്പിക്കുന്നു. അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത് വിശ്രമിക്കാൻ പറഞ്ഞു. വൈകീട്ട് അവിടേക്ക് മദ്യപിച്ച് രണ്ട് പേർ എത്തി. വന്നവരുടെ പെരുമാറ്റം കണ്ട് നടി ശരിക്കും ഞെട്ടിപ്പോയി. പിന്നീടാണ് അവർ തിരിച്ചറിഞ്ഞത് അവർ ഒരു കെണിയിൽ പെട്ടിരിക്കുകയാണെന്ന്. അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ അവർ സിനിമാക്കാരോ സിനിമയുമായി എന്തെങ്കിലും ബന്ധമുള്ളവരോ അല്ലായിരുന്നു. ഇവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ അണ്ടർവേൾഡ് ഗ്യാങ് ആയിരുന്നു.
താൻ കെണിയിലകപ്പെട്ടു എന്ന് അറിഞ്ഞ അവർ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേൾക്കാൻ അവരുടെ നിലവിളികൾ. പീഡനം തുടർന്നുകൊണ്ടേയിരുന്നു. കൊടുംകുറ്റവാളികളുടെ ഇടയിൽപ്പെട്ട അവർ ദയയ്ക്കുവേണ്ടി യാചിച്ചു. എല്ലാ പ്രതീക്ഷകളും കൈവിട്ടു. തന്റെ അന്ത്യം ഇവിടെ ആയിരിക്കും എന്ന് അവർ ഉറപ്പിച്ചു. തന്നെ രക്ഷപ്പെടുത്താൻ ആരുമില്ല തനിക്കിനി എങ്ങനെ രക്ഷപ്പെടാൻ കഴിയും എന്ന് ആലോചിച്ചു. ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു. അവരെ നിരീക്ഷിക്കാനായി സെക്യൂരിറ്റിക്കാരെയും ഏർപ്പാട് ചെയ്തിരുന്നു.ഒരു ദിവസം എല്ലാവർക്കും പെട്ടെന്ന് വെളിയിൽ പോകേണ്ടിവന്ന സമയത്ത് ഇവർ നമ്മുടെ താര ആർട്‌സ് വിജയനെ കുറിച്ച് ആലോചിച്ചു. അദ്ദേഹത്തിന്റെ നമ്പർ അവർക്ക് കാണാപാഠമായിരുന്നു.നടി കാര്യങ്ങൾ എല്ലാം അദ്ദേഹത്തോട് പറഞ്ഞു. വിജയേട്ടൻ ഒരു ടെലിഫോൺ എക്‌സ്‌ചേഞ്ചിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവർ വിളക്കുന്ന സ്ഥലം മനസിലായി. പക്ഷെ യഥാർത്ഥ ലൊക്കേഷൻ അറിയുമായിരുന്നില്ല.
വിജയേട്ടൻ അവരോട് ജനൽ തുറക്കാൻ പറഞ്ഞു, ജനലിൽ കൂടി എന്ത് കാണാമെന്ന് ചോദിച്ചു. അവർ കാണാവുന്ന ബിൽഡിങ്ങുകൾ പറഞ്ഞു കൊടുത്തു. ബോർഡുകൾ വായിച്ചു കേൾപ്പിച്ചു കൊടുത്തു. അത് വച്ച് വിജയേട്ടൻ ഏകദേശം ഐഡിയ മനസ്സിലാക്കി. അത് മനസിലാക്കി അവിടെയെത്തിയ അദ്ദേഹം തന്റെ വണ്ടി ഇന്ന സ്ഥലത്ത് നിർത്തിയിട്ടുണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് ഇറങ്ങിയെത്തി അവർ കാറിൽ കയറി. നേരെ എയർപോർട്ടിലെത്തി. കാരണം മറ്റൊരു ഹോട്ടലിൽ താമസിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ അദ്ദേഹത്തിന് കൂടി പ്രശ്‌നമായേനെ.ഒരുപക്ഷേ ഈ സംഭവം നിങ്ങൾക്ക് എല്ലാ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ ഒരു സംഭവമാണ്. എന്തുകൊണ്ടാണ് ഇത് ഇപ്പോൾ പറയുന്നത് എന്നുവെച്ചാൽ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ പറ്റും എന്ന് തോന്നുന്നില്ല. പക്ഷേ വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകും എന്ന് വിചാരിച്ചാണ് ഞാൻ ഇത് തുറന്നു പറയുന്നത്.
Discussion about this post