മലയാളസിനിമയിൽ ഏറെ ജനപ്രീതിയുള്ള യുവനടന്മാരിലൊരാളാണ് ഷെയ്ൻ നിഗം. എന്നാൽ, കരയറിന്റെ തുടക്കം മുതൽ തന്നെ വിവാദങ്ങൾ ഏറെ സൃഷ്ടിച്ചിട്ടുള്ള ഷെയ്ൻ നിഗത്തെ ഒരു ഘട്ടത്തിൽ സിനിമാ സംഘടനകൾ വിലക്കിയിരുന്നു.
ഷെയിനിന്റെ സിനിമാ ജീവിതത്തിൽ വച്ച് ഏറ്റവും വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു വെയിൽ. തനിക്കെതിരെ വെയിൽ സിനിമയുടെ നിർമാതാവ് ബോബി ജോർജ് വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയ്ൻ നിഗം രംഗത്ത് വന്നിരുന്നു. എന്നാൽ, ഈ ആരോപണം നിഷേധിച്ച്‌ബോബി ജോർജും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ അന്ന് താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് മനസുതുറക്കുകയാണ് ബോബി ജോർജ്. ഷെയിനിന്റെ ഒരു സിനിമ ആഗ്രഹച്ച് പോയി നേടിയതാണ്. ഷെയിനിന്റെ പിതാവ് അബു തന്റെ സുഹൃത്തായിരുന്നു. ഷെയിന്റെ ഒരു സനിമയുണ്ടെന്ന് തന്നോട് പറഞ്ഞത് പ്രമോദ് പപ്പനായിരുന്നു. അങ്ങനെയാണ് ആ സിനിമ നിർമിച്ചത്. എന്നാൽ, 26 സിനിമകൾ ചെയ്തതിൽ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നതും വെയിൽ സിനിമ ചെയ്യുമ്പോഴായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നോക്കുമ്പോൾ ജീവിതത്തിലെ ഒരു അനുഭവമായിരുന്നു എന്നാണ് തോന്നുന്നത്. വിവാദങ്ങളെല്ലാം തന്നെ കൂടുതൽ ശക്തനാക്കുകയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ. ഷെയിനിനോട് തനിക്കിപ്പോൾ ദേഷ്യമൊന്നുമില്ല. വെയിൽ സിനിമയിലൂടെ തനിക്ക് നല്ല സൗഹൃദങ്ങൾ കിട്ടിയിട്ടുണ്ടെന്നും ബോബി ജോർജ് വ്യക്തമാക്കി.
Discussion about this post