കൊച്ചി; കേരളത്തിലെ പ്രമുഖയായ ട്രാൻസ്ജെന്റർ-സെലിബ്രിറ്റി മേയ്ക്ക്അപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. ഇന്ത്യയിലുള്ള സിനിമ സീരിയൽ മോഡൽ സെലിബ്രിറ്റികൾക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് വളർത്തിയ രഞ്ജുവിന് ഏറെ ആരാധകരാണുള്ളത്. താൻ പിന്നീട്ട ജീവിതത്തിൽ നേരിട്ട പ്രശ്‌നത്തെ കുറിച്ചും, അതിനെ അതിജീവിച്ചതിനെ കുറിച്ചും രഞ്ജു തുറന്നു സംസാരിച്ചിട്ടുണ്ട്. ജ്യോതിർമയി, മുക്ത, റിമി ടോമി, രമ്യ നമ്പീശൻ, പ്രിയാമണി, പേളി മാണി, മംമ്ത മോഹൻദാസ് എല്ലാവരും ഓരോ ഘട്ടത്തിൽ രഞ്ജുവിന്റെ സുഹൃദ് വലയത്തിന്റെ ഭാഗമായവരാണ്.
താൻ സ്ത്രീയായി മാറിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് രഞ്ജു ഇപ്പോൾ. സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ആരോടും പറയാൻ സാധിച്ചിരുന്നില്ലെന്നും മറ്റുള്ളവരുടെ നോട്ടം പോലും സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ പറയുന്നു. തന്നെ എന്തിന് ജനിപ്പിച്ചു എന്ന സങ്കടമായിരുന്നു പണ്ടൊക്കെ. മറ്റുള്ളവർ നോക്കുന്നത് സഹതാപം കൊണ്ടാണോ വെറുപ്പ് കൊണ്ടാണോ എന്ന് മനസിലാകാത്ത അവസ്ഥയായിരുന്നുവെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.
പുരുഷനെ സംബന്ധിച്ച് സ്ത്രീ എപ്പോഴും കന്യകയായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് 99 ശതമാനം പേരും. ഇതെന്റെ കാഴ്ച്ചപ്പാട് മാത്രമാണ്. എനിക്ക് അനുഭവമുണ്ട്. സ്ത്രീകൾ അന്യപുരുഷൻമാരോടൊപ്പം പുറത്ത് പോകുന്നതോ സിനിമയ്ക്ക് പോകുന്നതോ ഇഷ്ടമില്ലാത്തവരാണ് മിക്കവരും. എന്നാൽ പുരുഷൻമാർക്ക് ഇതെല്ലാം ആകാമെന്ന ചിന്താഗതിയാണെന്ന് രഞ്ജു തുറന്നടിച്ചു.
എന്റെ മുന്നിലെ സ്ത്രീത്വം എന്റെ അമ്മയാണ്. ആദ്യം തന്റെ അവസ്ഥ തുറന്നു പറഞ്ഞത് അമ്മയോടായിരുന്നുവെന്നും എന്നാൽ തമാശയായി ആദ്യം വിചാരിച്ചതെന്നും രഞ്ജു കൂട്ടിച്ചേർത്തു. വളർന്നതോടെ അമ്മയ്ക്കും കുടുംബത്തിനും സത്യാവസ്ഥ മനസിലായെന്നും ഇന്ന് കുടുംബത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ താനാണെന്നും രഞ്ജു വ്യക്തമാക്കി.
Discussion about this post