കൊച്ചി: സോഷ്യൽമീഡിയ താരം ആവണി ആവൂസിനെതിരെ സൈബർ അധിക്ഷേപം രൂക്ഷം. ആർഎസ്എസ് പ്രവർത്തകനായ പിതാവിനൊപ്പമുള്ള ചിത്രങ്ങളും പദസഞ്ചലത്തിന് പങ്കെടുക്കാൻ പോകുന്ന അനിയനൊപ്പമുള്ള സോഷ്യൽമീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയാണ് സ്‌കൂൾ വിദ്യാർത്ഥിനിയായ കുട്ടിയെ സൈബർ ലോകത്ത് അധിക്ഷേപിക്കുന്നത്. ഓ സംഘിയാണല്ലേ വെറുതെ കുറേ ലൈക്കടിച്ചു,സങ്കിതീട്ടം ആണല്ലേ,അൺഫോളോ ചെയ്യുന്നു,ചാണകക്കുഴി,എന്റെ നിലപാട്.ഒന്നുമറിയാത്ത കുഞ്ഞിനെ ചാണകത്തിൽ മുക്കിയെടുത്തതിന് UNSUBSCRIBE and UNLIKE. REPORT,ഭാവിയിലെ ഹിന്ദു ഭീകരൻ,ഇത്ര ചെറുപ്പത്തിലേ ഇത് വേണോ നല്ലൊരു മനുഷനായി കുട്ടി വളരട്ടെ,ഈ ചെറ്റകളെല്ലാം ചാണകത്തിൽ വീണവരാണോ ഞാൻ നിർത്തി ഈ മൈരുച്ചികളുടെ റീൽസ് കാണുന്നത്,ഇത്ര ചെറുപ്പത്തിലേ കുഞ്ഞുമക്കളിൽ വടിയും കൊടുത്തു വർഗീയത ട്രെയിനിങ് കൊടുക്കുന്നു മുസ്ലിം വിരോധം പഠിപ്പിക്കുന്നു,കുഞ്ഞേ പോയി 4 അക്ഷരം പഠിക്കാൻ നോക്ക്,മോളു ചാണക കുഴിലേക്കാണ് പോക്കെന്ന് ഞങ്ങളറിഞ്ഞില്ല…. അപ്പം.. O.K…..എന്നിങ്ങനെയാണ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.
സൈബർ അറ്റാക്ക് കടുത്തതോടെ നിരവധി പേരാണ് ആവണി ആവൂസിനെ പിന്തുണച്ച് രംഗത്തെത്തിയത്.ഇതാണ് കേരളത്തിലെ മുസ്ലീങ്ങളിൽ ഒരു വിഭാഗം ആൾക്കാരുടെ ചിന്ത ശക്തി. ഇപ്പൊ ആവണിയുടെ അഭിനയവും കഴിവും ഒന്നിനും ഒരു വിലയും കൽപ്പിക്കുന്നില്ല അവർ ഇഷ്ടപ്പെടുന്ന ഒരു സംഘടന (ആർഎസ്എസ്) ന്റെ ഒരു പരിപാടിക്ക് പോയി എന്ന കാരണത്താൽ. ഇന്ന് ഇന്ത്യയിൽ മൂന്നാമത്തെ പ്രാവശ്യവും ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ഒരു സർക്കാരിലെ മന്ത്രി മാരെയൊക്കെ വളർത്തെടുത്തത് ഈ സംഘടന പ്രവർത്തനം കൊണ്ട് തന്നെയാണ്.സ്വന്തം ഐഡന്റിറ്റി നിലതിർത്തി തന്നെ മുന്നോട്ടു പോകുക എല്ലാവിധ അഭിനന്ദനങ്ങളുമെന്ന രീതിയിലും കമന്റ് വരുന്നുണ്ട്.
അതേസമയം ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത കുറിഞ്ഞി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ആവണി. വേരുശിൽപം നിർമിച്ചും കൃഷിപ്പണി നടത്തിയും ജീവിതം നയിക്കുന്ന ഗോത്രവിഭാഗമായ പണിയ സമൂഹത്തിൻറെ കഥയാണ് ഈ ചിത്രം പറയുന്നത്. കാടും നാടും ചേർന്നൊരുങ്ങുന്ന ഈ ചിത്രത്തിൽ ഗോത്ര സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ് ഏറെക്കുറെ കഥാപാത്രങ്ങളായും അണിനിരക്കുന്നത്. ഗോത്ര ഗായിക അനിഷിത വാസുവും ‘കുറിഞ്ഞി’യിൽ നിർണായക വേഷത്തിലുണ്ട്. അനിഷിത വാസു ആലപിച്ച ഗാനവും ഈ ചിത്രത്തിലുണ്ടായിരുന്നു. കുറിഞ്ഞിയിലെ പ്രകടനത്തിലൂടെ മീഡിയ സിറ്റിയുടെ 13 ാമത് സിനി മാദ്ധ്യമ നാടക പുരസ്‌ക്കാരത്തിൽ മികട്ട ബാലതാരത്തിനുള്ള അവാർഡിന് അർഹയായിരുന്നു.
Discussion about this post