മദ്യം കുടിക്കുന്ന എല്ലാവർക്കും പറയാൻ നൂറ് ന്യായീകരണങ്ങളുണ്ടാവാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ നാം കേൾക്കുന്ന കാവ്യമാണ് ദിവസവും അൽപ്പം മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നത്.
ആഹാരമെല്ലാം കഴിഞ്ഞ് അൽപ്പം മദ്യം കഴിച്ചാൽ, ഭക്ഷണത്തിലെ മോശം അംശങ്ങളെ മദ്യം നശിപ്പിക്കും എന്നാണ് ഇത്തരക്കാരുടെ വാദം. എന്നാൽ, ഇത്തരം ധാരണകൾ തെറ്റാണെന്ന് മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും സമൂഹത്തെയും മോശമായി ബാധിക്കുകയും ചെയ്യും.
ആഹാരത്തിന് മുമ്പാണെങ്കിലും ശേഷമാണെങ്കിലും മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് കേട് തന്നെയാണ്. ആഹാരത്തിന മുമ്പ് മദ്യം കഴിച്ചാൽ, ചെറുകുടലിൽ എത്തുന്ന മദ്യം വളരെ പെട്ടെന്ന് തന്നെ നമ്മെ ബാധിക്കുന്നു. പെട്ടെന്ന് കിക്കാവുന്നത് ഇതുകൊണ്ടാണ്.
ആഹാരം കഴിച്ചു കൊണ്ട് മദ്യം കഴിക്കുന്നവരാണ് നമ്മുടെ ഇടയിലുള്ള പലരും. ഈ സമയം കൂടുതൽ ഉപ്പും എരിവും ഉള്ള ഭക്ഷണങ്ങളാണ് നാം എപ്പോഴും തിരഞ്ഞെടുക്കുക. മദ്യപിക്കുന്ന സമയം, കൂടുതൽ ഉപ്പും എരിവുമുള്ള ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ ദാഹം തോന്നുകയും വീണ്ടും വീണ്ടും മദ്യപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതും ശരീരത്തെ മോശമായി ബാധിക്കുന്നു.
നന്നായി ഭക്ഷണം കഴിക്കുന്നത് മദ്യപാനത്തിന് ശേഷമുള്ള ഹാംഗ്ഓവറിൽ നിന്നും രക്ഷിക്കുമെന്ന് ചിന്തിക്കുന്നവരാണ് പലരും. മദ്യം ശരീരത്തിൽ വരുത്തുന്ന പ്രശ്‌നങ്ങൾക്ക് ഒരു ബഫർ ആയി മദ്യം പ്രവർത്തിക്കുമെന്നാണ് പലരുടെയും വിചാരം. എന്നാൽ, ഈ ധാരണയും വളരെ തെറ്റായതു മാത്രമാണ്. മദ്യത്തിലെ ആന്റി ബാക്ടീരിയൽ ഇഫക്ടുകൾ ഒരിക്കലും ആമാശയത്തിൽ പ്രവർത്തിക്കില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ലഹരിമരുന്നുകൾ ഒരിക്കലും ഭക്ഷണത്തിലൂടെ പകരുന്ന രോഗകാരികളെ ഇല്ലാതാക്കുന്നില്ല.
Discussion about this post