ആരോഗ്യത്തിന് നല്ലതാണ് നന്നായി വെള്ളം കുടിക്കുന്നത്. ദിവസവും ഏഴ് മുതൽ എട്ട് ലിറ്റർ വെള്ളും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം ശരീരത്തിലെ മാനില്യങ്ങളെ പുറന്തള്ളാനും മൊത്തത്തിൽ ശുദ്ധീകരിക്കാനും ഇത് സഹായിക്കും. ശരീരം നിർമിച്ചിരിക്കുന്നത് 78 ശതമാനത്തോളം വെള്ളത്തോട് കൂടിയാണ്. ചിലരെങ്കിലും വെള്ളം കുടിക്കുന്നതിന് വലിയ പ്രാധാന്യം നൽകാറില്ല. പക്ഷെ നല്ല ആരോഗ്യത്തിന് വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും മുടിയ്ക്കുമൊക്കെ ഏറെ നല്ലതാണ് വെള്ളം കുടിക്കുന്നത്.
ഭക്ഷണത്തിന് രണ്ട് മണിക്കൂർ മുൻപ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭക്ഷണത്തിന് മുൻപ് 500 – 1000 മില്ലിലിറ്റർ വെള്ളം കുടിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കും. ഇങ്ങനെ ദിവസവും കുടിച്ചാൽ 12 ആഴ്ച കൊണ്ട് പൊണ്ണത്തടി ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് കലോറി അധിക അളവിൽ ശരീരത്തിൽ എത്താതിരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നത് വിശപ്പ് തടയാൻ സഹായിക്കുമെന്നും ഇത് കലോറി ഉപഭോഗം കുറയ്ക്കുന്നതിന് കാരണമാകുമെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ രാകേഷ് ഗുപ്ത പറഞ്ഞു.
Discussion about this post