പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്ര്യ സ്ഥാനാർത്ഥിയാകാൻ പി സരിൻ. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ധാരണയായി. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സരിന്റെ തീരുമാനം കോൺഗ്രസ് പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.
രാത്രി വൈകിയും സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് സിപിഎം നേതാക്കളും സരിനുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് സ്വതന്ത്രനാകാനുള്ള സരിന്റെ തീരുമാനം. വ്യാഴാഴ്ച സരിൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിലാകും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക എന്നാണ് സൂചന.
കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കൺവീനർ ആയിരുന്നു സരിൻ. പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സരിൻ കടുത്ത അതൃപ്തി അറിയിക്കുകയായിരുന്നു. ശേഷം ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആകുകയും വാർത്താ സമ്മേളനം വിളിക്കുകയുമായിരുന്നു. തുടർന്ന് നടന്ന സംഭവവികാസങ്ങൾ സരിൻ സിപിഎമ്മിലേക്ക് പോകുകയാണ് എന്നതിന്റെ സൂചനകൾ നൽകിയിരുന്നു.
Discussion about this post