പാലക്കാട് ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി സരിൻ. വി ഡി സതീശനാണ് സംഘടന സംവിധാനം ദുർബലപ്പെടുത്തുന്നത്. തോന്നുന്ന പോലെയാണ് പാർട്ടിയിൽ ഓരോ കാര്യങ്ങളും ചെയ്യുന്നത്. അതു കൊണ്ട് തന്നെ പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ ഒന്നും വേണ്ട എന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ പറഞ്ഞ് പറ്റിക്കുകയാണ് കോൺഗ്രസിന്റെ രീതി. പാർട്ടിയിൽ ഞാനാണ് വലുത് എന്നാണ് സതീശന്റെ ധാരണ. ഉടമ അടിമ ബന്ധത്തിലേക്കും കീഴാള സംസ്‌കാത്തിലേക്കും പാർട്ടിയെ കൊണ്ടുവന്നത് സതീശനാണ്. ഇങ്ങനെ പോയാൽ 2026 ൽ പച്ച തൊടില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി ഡി സതീശൻ പ്രതിപക്ഷ നേതാവയതിന് പിന്നിലെ കഥകൾ ഒന്ന് മാദ്ധ്യമങ്ങൾ അന്വേഷിച്ചു നോക്കണം. അപ്പോൾ അറിയാം പല സത്യങ്ങൾ എന്നും സരിൻ കൂട്ടിച്ചേർത്തു.
ഒരാഴ്ച മുൻപ് രാഹുൽ മാങ്കുട്ടത്തിൽ എന്നെ വിളിച്ചിരുന്നു. ഭീഷണിയുടെയോ താക്കീതിന്റെയോ സ്വരത്തിലായിരുന്നു സംസാരം. പ്രതിപക്ഷ നേതാവിനെ മാതൃകയാക്കിയാണ് രാഹുലിന്റെ പ്രവർത്തനം. വളർന്നു വരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കുട്ടത്തിൽ. മണിയടി രാഷട്രീയത്തിന്റെ വക്താവാണ് രാഹുൽ മാങ്കുട്ടത്തിൽ എന്നും സരിൻ ചൂണ്ടിക്കാട്ടി.
Discussion about this post