തിരുവനന്തപുരം; സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുന്നു. ആഴ്ചകളായി ഏറിയും കുറഞ്ഞുമാണ് പച്ചക്കറി വില. വിപണിയിൽ രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 70 രൂപ ആയിരുന്ന ബീൻസിന് ഇപ്പോൾ ഹോൾസൈൽ വില 180 രൂപയാണ്. വെളുത്തുള്ളി വില പൊള്ളും. കിലോയ്ക്ക് 130 രൂപയിൽ നിന്ന് 330 രൂപയിലേക്കാണ് വെളുത്തുള്ളി വില എത്തിനിൽക്കുന്നത്.
തക്കാളി വില മാത്രമാണ് അൽപ്പം ആശ്വാസത്തിന് കിലോയ്ക്ക് 80 രൂപയിൽ നിന്ന് 50 ലേക്ക് താഴ്ന്നത്. സവാളയ്ക്ക് കിലോയ്ക്ക് 60 രൂപയാണ് വില.വെണ്ടയ്ക്ക് കിലോ 40 രൂപയ്ക്കും,മുളക് 35 രൂപയ്ക്കും പടവലം കിലോ 25 രൂപയ്ക്കും കാബേജ് 35 രൂപയ്ക്കും ചേന 65 രൂപയ്ക്കും ചെറിയ ഉള്ളിയും കാരറ്റും യഥാക്രമം 55 ഉം 60 ഉം രൂപയ്ക്കുമാണ് വിൽക്കുന്നത് ഉരുളക്കിഴങ്ങ് 42 രൂപയ്ക്കും വഴുതന 55 രൂപയ്ക്കും ആണ് വിൽക്കുന്നത്.
പച്ചക്കറി വില ഉയർന്നതോടെ മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട കറികൾക്കും തോരനുമെല്ലാം താത്ക്കാലികമായെങ്കിലും ടാറ്റ പറയേണ്ട അവസ്ഥയാണ്.
Discussion about this post