ശരീരത്തിൽ പ്ലാസ്റ്റികുമായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ.. കേൾക്കുമ്പോൾ ചെറിയ ഞെട്ടലുണ്ടാകുകയും എന്ത് മണ്ടത്തരമെന്ന് തോന്നുകയും ചെയ്യാം.. എന്നാൽ, ഇത് സത്യമാണെന്ന് തെളിയിക്കുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഗർഭകാലത്ത് അമ്മയുടെ ശരീരത്തിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്ക് പ്ലാസ്റ്റിക് കണങ്ങൾ സഞ്ചരിക്കുമെന്ന് പുതിയ പഠനം പറയുന്നത്. ഇങ്ങനെ ശരീരത്തിലേക്ക് കടന്നുകൂടുന്ന പ്ലാസ്റ്റിക് ജനനാന്തരവും കുഞ്ഞിന്റെ ശരീരത്തിൽ തന്നെ ഉണ്ടായേക്കാമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഭൂമിയിലെ പ്ലാസ്റ്റികിന്റെ ക്രമാധീതമായ വർദ്ധനവ് എത്രമാത്രം ഗുരുതരമായ പ്രശ്ങ്ങൾക്കാണ് കാരണമാകുന്നത് എന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്.
എലികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഈ നിർണായകമായ കണ്ടെത്തലുകളിലേക്ക് എത്തിയത്. മനുഷ്യന്റെ കാര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനുണ്ടെന്ന് ഗവേഷകർ പറയുന്നു. ഗർഭിണികളായ സ്ത്രീകളുടെ ഭക്ഷണത്തിലൂടെയും ശ്വസനത്തിലൂടെയുമെല്ലാം കടന്നുകൂടുന്ന നാനോ പ്ലാസ്റ്റിക്, മൈക്രോ പ്ലാസ്റ്റിക് എന്നിവ പ്ലാസന്റ വഴി സഞ്ചരിക്കുകയും ഭ്രൂണത്തിന്റെ അവയവകലകളിലേക്ക് എത്തിച്ചേരുകയുമാണ് ചെയ്യുന്നത്.
ജനിച്ച് രണ്ടാഴ്ച മാത്രം പ്രായമുള്ള ആൺ, പെൺ എലികളിലാണ് പരീക്ഷണം നടത്തിയത്. അമ്മയെലികൾ ശ്വസിച്ച അതേ പ്ലാസ്റ്റിക് കണങ്ങളുടെ അംശം കുഞ്ഞുങ്ങളിലും കണ്ടെത്തുകയായിരുന്നു. എലക്കുഞ്ഞുങ്ങളുടെ കരൾ, വൃക്ക, ഹൃദയം എന്നീ അവയവങ്ങളിലാണ് പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
Discussion about this post